ന്യൂഡല്‍ഹി : മാധ്യമങ്ങൾ പ്രതിപക്ഷത്തിന്‍റെ കടമ നിർവഹിക്കണമെന്ന് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാധ്യമങ്ങൾ നിഷ്പക്ഷത പാലിക്കണം. ഒരു പക്ഷത്തെയും തൃപ്‌തിപ്പെടുത്തേണ്ടതില്ല. എൻബിഎഫ് ഉച്ചകോടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. മാധ്യമങ്ങൾക്ക് ലോകത്ത് വലിയ മാറ്റം ഉണ്ടാക്കാൻ സാധിക്കും. പ്രാദേശിക മാധ്യമങ്ങൾ രാജ്യത്തിന് നൽകുന്നത് വലിയ സംഭവനയെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് പ്രാദേശിക മാധ്യമം എന്ന പ്രയോഗം ശരിയല്ല. നമ്മൾ ഒരു ഫെഡറൽ രാജ്യമാണ്. നമുക്ക് നിരവധി സംസ്ഥാനങ്ങളുണ്ട്. നമുക്ക് ഒരു രാജ്യമുണ്ടെന്ന് വിശ്വസിക്കുന്നതിനാൽ നാമെല്ലാവരും ഒത്തുചേരുന്നു. ഞാൻ ഇംഗ്ലീഷിനെ എതിർക്കുന്നില്ല. പക്ഷേ എന്‍റെ ആദ്യ മുൻഗണന മാതൃഭാഷയോടാണ്. ആളുകളെ എപ്പോഴും അവരുടെ മാതൃഭാഷയിൽ സംസാരിക്കാൻ അനുവദിക്കണമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.