മാധ്യമങ്ങൾ നിഷ്പക്ഷത പാലിക്കണം ; ഒരു പക്ഷത്തെയും തൃപ്‌തിപ്പെടുത്തേണ്ടതില്ലെന്ന് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മാധ്യമങ്ങൾ പ്രതിപക്ഷത്തിന്‍റെ കടമ നിർവഹിക്കണമെന്ന് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാധ്യമങ്ങൾ നിഷ്പക്ഷത പാലിക്കണം. ഒരു പക്ഷത്തെയും തൃപ്‌തിപ്പെടുത്തേണ്ടതില്ല. എൻബിഎഫ് ഉച്ചകോടി ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. മാധ്യമങ്ങൾക്ക് ലോകത്ത് വലിയ മാറ്റം ഉണ്ടാക്കാൻ സാധിക്കും. പ്രാദേശിക മാധ്യമങ്ങൾ രാജ്യത്തിന് നൽകുന്നത് വലിയ സംഭവനയെന്ന് അദ്ദേഹം പറഞ്ഞു.

ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് പ്രാദേശിക മാധ്യമം എന്ന പ്രയോഗം ശരിയല്ല. നമ്മൾ ഒരു ഫെഡറൽ രാജ്യമാണ്. നമുക്ക് നിരവധി സംസ്ഥാനങ്ങളുണ്ട്. നമുക്ക് ഒരു രാജ്യമുണ്ടെന്ന് വിശ്വസിക്കുന്നതിനാൽ നാമെല്ലാവരും ഒത്തുചേരുന്നു. ഞാൻ ഇംഗ്ലീഷിനെ എതിർക്കുന്നില്ല. പക്ഷേ എന്‍റെ ആദ്യ മുൻഗണന മാതൃഭാഷയോടാണ്. ആളുകളെ എപ്പോഴും അവരുടെ മാതൃഭാഷയിൽ സംസാരിക്കാൻ അനുവദിക്കണമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...