Saturday, April 26, 2025 4:04 pm

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം : തിരുവനന്തപുരം നഗരത്തില്‍ നാളെ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം നഗരത്തില്‍ നാളെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി ഐ.ജി.പിയും സിറ്റി പോലിസ് കമ്മീഷണറുമായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അഞ്ചു സോണുകളായി തിരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. ഓരോ സോണിന്റെയും ചുമതല എസ്.പി മാര്‍ക്കായിരിക്കും. ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. വൈഭവ് സക്‌സേന മേല്‍നോട്ടം വഹിക്കുന്ന വഹിക്കുന്ന സുരക്ഷ സംവിധാനത്തിന്റെ ഭാഗമായി 1000 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെയും വൈകിട്ട് 6 മണി മുതല്‍ 7.30 വരെയുമുള്ള സമയത്ത് എയര്‍പോര്‍ട്ടിലേയ്ക്ക് വരുന്ന യാത്രക്കാര്‍ അവരുടെ യാത്ര നേരത്തേ ക്രമീകരിച്ച്‌ വരേണ്ടതാണ്. അതോടൊപ്പം ശംഖുമുഖം ബീച്ച്‌ മുതല്‍ ടെക്‌നിക്കല്‍ ഏരിയ വരെയുള്ള കടകള്‍ ഈ സമയത്ത് തുറന്നു പ്രവര്‍ത്തിക്കുവാനോ മറ്റു വഴിയോര കച്ചവടങ്ങള്‍ നടത്തുവാനോ പാടില്ല. എയര്‍പോര്‍ട്ട് യാത്രക്കാര്‍ വള്ളക്കടവ് പൊന്നറ പാലം ബൈപാസ് റോഡ് വഴി പോകണമെന്നും കമ്മീഷണര്‍ അറിയിച്ചു.

കൂടാതെ ഉപരാഷ്ട്രപതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍ തുടങ്ങിയ വസ്തുക്കള്‍ ഹാളിനുള്ളിലേക്ക് കൊണ്ട് വരരുത്. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തിരിക്കണം.

നഗരത്തിലെ ഗതാഗത നിയന്ത്രണം
നാളെ രാവിലെ 11മണി മുതല്‍ ഉച്ചയ്ക്ക് 01.30 മണിവരെയും, വൈകിട്ട് 4 മണി മുതല്‍ 07.30 വരെയും എയര്‍പോര്‍ട്ട്, ശംഖുമുഖം, ആള്‍സെയിന്‍സ്, ചാക്ക, പേട്ട, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, രക്തസാക്ഷി മണ്ഡപം, ആര്‍.ആര്‍.ലാമ്പ് , മ്യുസിയം, വെള്ളയമ്പലം, രാജ്ഭവന്‍, കവടിയാര്‍ വരെയുള്ള റോഡില്‍ കര്‍ശന ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 03.00 മണി മുതല്‍ 7മണിവരെ ജവര്‍ നഗര്‍ ടി.ടി.സി ഗോള്‍ഫ് ലിങ്ക്‌സ്‌ പൈപ്പിന്‍മൂട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കര്‍ശന ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്.

മേല്‍പ്പറഞ്ഞ റോഡുകളില്‍ കര്‍ശന പാര്‍ക്കിങ് നിയന്ത്രണം ഉണ്ടായിരിക്കുന്നതിനാല്‍ ഗതാഗത തടസ്സം സൃഷ്ടിച്ച്‌ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്ത് കൊണ്ട് പോകുന്നതും ആ സമയം വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് ട്രാഫിക് പോലീസ് ഉത്തരവാദിയാകുന്നതുമല്ല.

വാഹനങ്ങള്‍ വഴിതിരിച്ച്‌ വിടുന്ന സ്ഥലങ്ങള്‍
പേരൂര്‍ക്കട ഭാഗത്തു നിന്നും കിഴക്കേകോട്ട, പാളയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ എസ്.എ.പി പൈപ്പിന്‍മൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകേണ്ടതാണ്.

പൈപ്പിന്‍മൂട് ഭാഗത്തു നിന്നും ജവഹര്‍ നഗര്‍, ടി.ടി.സി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ ശാസ്തമംഗലം വഴി പോകേണ്ടതാണ്.

വൈകുന്നേരം 4 മണി മുതല്‍ 6.30 മണി വരെ പൈപ്പിന്‍ മൂട് ഗോള്‍ഫ് ലിങ്ക്‌സ് ജവഹര്‍ നഗര്‍ റോഡില്‍ ഗതാഗതം ക്രമീകരണം ഉള്ളതിനാല്‍ യാത്രക്കാര്‍ പ്രസ്തുത റോഡ് ഒഴിവാക്കി യാത്ര ചെയ്യേണ്ടതാണ്.

നോ പാര്‍ക്കിംഗ് സ്ഥലങ്ങള്‍
ശംഖുംമുഖം ആള്‍ സെയിന്റ്‌സ് ചാക്ക ജങ്ഷന്‍ പേട്ട മ്യുസിയം രാജ് ഭവന്‍ കവടിയാര്‍ വരെയുള്ള റോഡ്

ജവര്‍ നഗര്‍ ടി.ടി.സി ഗോള്‍ഫ് ലിങ്ക്‌സ് പൈപ്പിന്‍മൂട് വരെയുള്ള റോഡ്

ശംഖുംമുഖം മുതല്‍ രാജഭവന്‍ വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും

അത്യാവശ്യ ഘട്ടങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവറോ, ക്ലീനറോ, ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങള്‍ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളില്‍ ഉത്തരവാദിത്വപ്പെട്ടയാളുടെ ഫോണ്‍ നമ്പര്‍ വ്യക്തമായി കാണുന്ന രീതിയില്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കേണ്ടതാണ്. ആയതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ യാതൊരു മുന്നറിയിപ്പും കുടാതെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ മേല്‍ പറഞ്ഞ ഗതാഗത ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാരും പി.എസ്.സി പരീക്ഷ എഴുതാന്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികളും കാലേക്കുട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

0
കണ്ണൂർ: വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. മഞ്ചേരിപ്പൊയിലിലെ...

എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി റാങ്കിൽ ഫയർഫോഴ്‌സ് മേധാവിയായി നിയമനം

0
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുഉള്ള ADGP മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം. ഡിജിപി റാങ്കിൽ...

ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ അമികസ് ക്യൂറി ഹൈക്കോടതിയിൽ

0
എറണാകുളം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ അമികസ് ക്യൂറി....

മല്ലപ്പള്ളി ബസ്സ്റ്റാൻ്റിൽ ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റിൻ്റെ നിർമ്മാണം ആരംഭിച്ചു

0
മല്ലപ്പള്ളി: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻ്റായ...