എറണാകുളത്ത് മനു റോയിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം ; പാര്‍ട്ടി ചിഹ്നം നല്‍കില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഇക്കുറിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ മല്‍സരരംഗത്തുണ്ടാകുമെന്ന് മനു റോയ്. 2019ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്ച വെച്ചതാണ് മനു റോയിയുടെ സാധ്യതകള്‍ സജീവമാക്കുന്നത്.

2019ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായിരുന്നു ഹൈക്കോടതി അഭിഭാഷകനായ മനു റോയ്. ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും സിപിഎമ്മിനെ പോലും അമ്പരപ്പിച്ച പോരാട്ടമാണ് മനു റോയ് എറണാകുളം മണ്ഡലത്തില്‍ കാഴ്ച വെച്ചത്. യുഡിഎഫ് ശക്തികേന്ദ്രമെന്ന് കരുതിപ്പോന്ന മണ്ഡലത്തില്‍ മനു റോയ് തോറ്റത് വെറും 3750 വോട്ടിന്.

മനുവിന്റെ അപര സ്ഥാനാര്‍ഥിക്കും കിട്ടി 2500 വോട്ട്. മനു റോയിക്ക് ഒരു അവസരം കൂടി നല്‍കിയാല്‍ മണ്ഡലം പിടിക്കാമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. സിപിഎമ്മിന്റെ പ്രാദേശികഘടകങ്ങളും മനു റോയിയുടെ പേരാണ് ജില്ലാ കമ്മിറ്റിക്ക് നല്‍കിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഓട്ടോറിക്ഷ ചിഹ്നത്തില്‍ മല്‍സരിച്ച മനു റോയ് ഇത്തവണയും സ്വതന്ത്ര ചിഹ്നത്തിലായിരിക്കും മല്‍സരിക്കുക. പാര്‍ട്ടി ചിഹ്നം നല്‍കുന്ന കാര്യത്തില്‍ തീരുമാനമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...