തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത വ്യാഴാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. രാവിലെ പത്തിനാണ് കൂടിക്കാഴ്ച്ച. സര്‍ക്കാറിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം നടി ഹൈകോടതിയില്‍ ഹർജി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായും ഹർജിയില്‍ ആരോപിച്ചിരുന്നു. നടിയുടെ ഹർജി പരിഗണിക്കവേ ഹൈകോടതി സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു. വെള്ളിയാഴ്ച രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ബുധനാഴ്ച നടിയുടെ ഹർജി പരിഗണിച്ചത്.
അതിജീവിത വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും
RECENT NEWS
Advertisment