പത്തനംതിട്ട : യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനായി കേരളാ കോണ്‍ഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസും, യു.ഡി.എഫ് ജില്ലാ കണ്‍വീനറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. ഷംസുദ്ദീനും ചുമതലയേറ്റു.
കണ്‍വീനറായിരുന്ന പന്തളം സുധാകരന്‍ എ. ഷംസുദ്ദീന് മിനിറ്റ്സ് ബുക്ക് കൈമാറി. ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, പന്തളം സുധാകരന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് ടി.എ ഹമീദ്, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് സനോജ് മേമന, സി.എം.പി ജില്ലാ സെക്രട്ടറി എം.ആര്‍ ശശിധരന്‍, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി മലയാലപ്പുഴ ശ്രീകോമളന്‍ എന്നിവര്‍ പ്രസംഗിച്ചു.
യു.ഡി.എഫ് ജില്ലാ ഏകോപന സമിതിയും നിയോജക മണ്ഡലം ഏകോപന സമിതിയും പുന:സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ ആയിരം കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് യു.ഡി.എഫ് നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തുവാനും ജില്ലാ ഏകോപന സമിതി തീരുമാനിച്ചു.