Friday, July 4, 2025 7:45 pm

പരിസ്ഥിതി ലോല മേഖലയിൽ ജില്ലയിലെ ജനവാസ മേഖലയെ ഉൾപ്പെടുത്തിയത് അംഗീകരിക്കാൻ ആവില്ല : വിക്ടർ ടി തോമസ്

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകൾ പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയിലേക്ക് ഉൾപ്പെടുത്തിയത് ജനങ്ങളോടു ഉള്ള കടുത്ത ക്രൂരതയെന്ന് വിക്ടർ ടി തോമസ് പറഞ്ഞു. മലയോര മേഖലയിലെ ജനങ്ങളുടെ അവകാശങ്ങളുടെ മേൽ ഉള്ള കടന്നുകയറ്റമാണ് പി.എച്ച് കുര്യൻ കമ്മീഷൻ്റെ ശുപാർശകൾ അടിയന്തരമായി വിഷയത്തിൽ പത്തനംതിട്ട ജില്ലയിലേ ജന പ്രതിനിധികൾ, പൊതുപ്രവർത്തകർ, കർഷകർ, റവന്യൂമന്ത്രി, വനംമന്ത്രി ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണം.
മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ തയ്യാറാകണം. ഉമ്മൻ വി ഉമ്മൻ കമ്മിഷൻ ശുപാർശകൾ ജനവസ മേഖലയേ ബാധിക്കില്ലായിരുന്നു വന അതിർത്തി നിശ്ചയിച്ചിട്ടുള്ള ജണ്ടകൾക്ക് ഉള്ളിലുള്ള വനപ്രദേശം മാത്രമായിരുന്നു ഇഎസ് എ പരിധിയിൽ വരുന്നത്. ഏഴ് പഞ്ചായത്തുകളേ പരിസ്ഥതി ലോല മേഖഖയിൽ ഉൾപ്പെടുത്തിയത് അനീതിയാണ് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.ജനങ്ങളെ ഇതു ദോഷകരമായി ബാധിക്കുന്ന വിഷയമാണ്.
7 പഞ്ചായത്തുകളിലെ ജനവാസ മേഖലയെ പൂർണ്ണമായും ഇതിൽ നിന്നും ഒഴിവാക്കാൻ ഉള്ള നടപടികൾ ആണ് വേഗത്തിൽ ഉണ്ടാകേണ്ടത്. കഴിഞ്ഞ ദിവസം വനം മന്ത്രിയുമായി നേരിട്ട് ഈ വിഷയത്തിൽ സംസാരിച്ചിരുന്നു വിഷയത്തിൽ ഇടപെട്ടു നടപടി സ്വീകരിക്കും എന്ന മറുപടി വനം മന്ത്രിയിൽ നിന്നും ലഭിച്ചത്.
കാർഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട പന്നിയേ ശുദ്ര ജീവിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ വേണമെന്നും.
വന്യജീവികളുടെ അക്രമണം ഉണ്ടാകാതിരിക്കാൻ വേലി കെട്ടുന്നത് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളെ ഉൾപ്പെടുത്തണമെന്നും. പനി കൃഷി നശിപ്പിക്കുന്നത് മൂലം കർഷകർക്ക് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ജില്ലയിലുള്ളത്. വന്യജീവികളുടെ ആക്രമണത്തിൽ ഇരയായവർക്ക് നാമമാത്രമായ തുകയാണ് സഹായം സർക്കാർ നൽകുന്നത് അതു വർധിപ്പിക്കണമെന്നും അതുപോലെ
ചിറ്റാറിലെ മത്തായിയുടെ കൊലപാതകത്തിൽ സിബിഐ കുറ്റക്കാർ എന്ന് കണ്ട് എത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും കുടുംബത്തിനു അടിയന്തര ധനസഹായം സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാക്കണം. ഈ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തി വനം മന്ത്രിക്കു നിവേദനം നൽകിയതായി കേരള കോൺഗ്രസ് ജില്ല പ്രസിഡൻ്റെ ജില്ല യുഡിഎഫ് ചെയർമാൻ വിക്ടർ ടി തോമസ് പ്രസ്താവനയിൽ പറഞ്ഞു.
dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി...

ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍ ; മകളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന്...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്...

വന്ധ്യത ചികിത്സ ഫലം കണ്ടില്ല ; എറണാകുളം ബ്രൗൺ ഹാൾ ഇൻറർനാഷ്ണൽ ഇന്ത്യ ഫെർട്ടിലിറ്റി...

0
കൊച്ചി: വന്ധ്യത ചികിത്സയ്ക്ക് എത്തിയ ദമ്പതികൾക്ക് കൃത്രിമ ബീജസങ്കലനം വഴി കുട്ടികളുണ്ടാകാൻ...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ അരുൺ കുമാർ

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി...