പത്തനംതിട്ട : കേരളത്തിൽ ഉള്ള മുഴുവൻ വാക്സിനുകളുടെയും ഗുണ നിലവാരം അടിയന്തരമായി സർക്കാർ പരിശോധിക്കൻ തയ്യാറാകണം എന്നും ഗുണനിലവാരം ഇല്ലാത്ത മരുന്നുകളും വാക്സിനുകളും കേരളത്തിൽ നിരോധിക്കണമെന്നും വിക്ടർ ടി തോമസ് പറഞ്ഞു. വാക്സിൻ എടുത്തിട്ടും പേവിഷബാധ മരണം ഉണ്ടാകുന്നത് വലിയ അശങ്ക ഉണ്ടാകുന്നതാണ്. ജില്ലയിൽ ജനങ്ങളെ വന്യജീവികളും തെരുവ് നായ്ക്കളും അക്രമിക്കുകയും കൊല്ലുകയും ചെയ്യുമ്പോളും സർക്കാർ നടപടികൾ എടുക്കാത്തത് പ്രതിഷേധാർഹമാണ്.
കേരളത്തിൽ മനുഷ്യർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. തെരു നായകളുടെ ആക്രമണം പതിവായിട്ടും വിഷയം സർക്കാർ അറിഞ്ഞമട്ടില്ല. സ്കൂളുകൾ, കോളേജുകൾ, സ്റ്റേഡിയങ്ങൾ, തെരുവുകൾ എന്നിവിടങ്ങളിൽ എല്ലാം തെരുവ് നായ്ക്കൾ കൈയ്യടക്കിയിരിക്കുകയാണ്. തെരുവ് നായിക്കളുടെ വിഷയത്തിൽ സർക്കാർ അടിയന്തരമായി നടപടി എടുക്കണം. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായിക്കളെ പിടിക്കാൻ സംവിധാനം ഉണ്ടാക്കണം. കഴിഞ്ഞ ദിവസം തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച അഭിരാമിയുടെ കുടുംബത്തിന് അടിയന്തര ധനഹായം സർക്കാർ പ്രഖ്യാപിക്കണമെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.