ഭോപ്പാല്‍: ജീവനുള്ള മയിലിന്റെ തൂവല്‍ പറിച്ചെടുത്ത് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. ജീവനുള്ള മയിലിന്റെ തൂവല്‍ പറിച്ചെടുക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് യുവാവിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. സംഭവത്തില്‍ യുവാവിനെ തിരിച്ചറഞ്ഞതായും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.
മയിലിന്റെ തൂവല്‍ പറിച്ചെടുക്കുന്ന യുവാവ് വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചത് പിന്നാലെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ജീവനുള്ള മയിലിന്റെ തൂവല്‍ ഓരോന്നായി പറിച്ചെടുക്കുന്നത് ദൃശ്യങ്ങളിലുള്ളത്. മയില്‍ വേദനകൊണ്ട് പുളയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബാക്ക്ഗ്രൗണ്ട് സോങ് ഉള്‍പ്പെടുത്തിയ വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയിലെ ബൈക്കിന്റെ നമ്പര്‍ അടിസ്ഥാനമാക്കിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്.