Thursday, July 10, 2025 7:43 pm

വിദ്യാവനം സംസ്ഥാനതല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വിദ്യാര്‍ത്ഥികളില്‍ വനത്തിന്റെയും വൃക്ഷങ്ങളുടെയും പ്രാധാന്യം മനസിലാക്കി നല്‍കുക എന്നതാണ് വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. പത്തനംതിട്ട അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വനമഹോത്സവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിന് ആധാരമായ വനങ്ങള്‍ സംരക്ഷിക്കുന്ന സന്ദേശമാണു വനമഹോത്സവം മുന്നോട്ടുവെയ്ക്കുന്നത്. വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനെട്ടാമത്തെ വന്യജീവി സങ്കേതം നിലമ്പൂരിലെ കരിമ്പുഴയില്‍ 226 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ പ്രഖ്യാപിച്ചു. തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നാലു ലക്ഷം വൃക്ഷതൈകള്‍ നട്ടാണ് വനമഹോത്സവം ജൂലൈ 1 ന് ആരംഭിച്ചത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഈ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഇതിന്റെ ഒന്നും രണ്ടും ഘട്ട പ്രവര്‍ത്തനങ്ങള്‍ 90 ശതമാനത്തില്‍ അധികം പൂര്‍ത്തിയായികഴിഞ്ഞൂ. 360 ഏക്കറോളം വരുന്ന വനം വകുപ്പ് സ്ഥലത്ത് 350 കോടിയില്‍ അധികം രൂപ ചെലവഴിച്ചാണു ലോകത്തിലെതന്നെ സവിശേഷതകളുള്ള പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൂര്‍ത്തിയാകുന്നത്. തെന്‍മലയില്‍ നെടുങ്ങല്ലൂര്‍ പച്ച പൂര്‍ണ്ണമായി തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളോടെയാണ് ഈ വര്‍ഷത്തെ വനമഹോത്സവം സമാപിക്കുന്നത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് വനംവകുപ്പ് കൈമാറിയ 3,032 ഹെക്ടര്‍ സ്ഥലം ഈ സര്‍ക്കാര്‍ തിരികെ എടുത്ത് സ്വാഭാവിക വനം വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. ജൈവവേലി വനമേഖലകളില്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കു തുടക്കം കുറിച്ചുവെന്നും മന്ത്രി കെ.രാജു പറഞ്ഞു.

വിദ്യാവനം പദ്ധതിയുടെ ഭാഗമായി അടൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മന്ത്രി കെ.രാജു, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി തുടങ്ങിയവര്‍ വൃക്ഷ തൈകള്‍ നട്ടു. സ്‌കൂളിന്റെ അഞ്ചു സെന്റ് സ്ഥലത്താണ് 40 തെരഞ്ഞെടുത്ത അപൂര്‍വയിനം മരങ്ങള്‍ നട്ടത്. ഇവിടെ ഡിജിറ്റല്‍ വൃക്ഷതൈ ലൈബ്രറിയും സ്ഥാപിച്ചിട്ടുണ്ട്. ഈ ബോര്‍ഡില്‍ ചെടികളുടെ പേരിനൊപ്പം പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യു ആര്‍ കോഡ് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ചു സ്‌കാന്‍ ചെയ്താല്‍ ആ വൃക്ഷത്തെക്കുറിച്ച് വിശദമായി മനസിലാക്കാന്‍ കഴിയും.

പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ കേശവന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഐ.സിദ്ദിഖ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ബി സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ, കോന്നി ഡിഎഫ്ഒ ശ്യാം മോഹന്‍ലാല്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആശാ ഷാജി, ഗ്രാമപഞ്ചായത്തംഗം കുഞ്ഞുമോള്‍ കൊച്ചുപാപ്പി, പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്, ഹെഡ്മിസ്ട്രസ് കെ.മിനി, പിടിഎ പ്രസിഡന്റ് കെ.ഹരി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോ. വന്ദന ദാസ് കൊലപാതക കേസ് വിചാരണ നടപടി നിർത്തിവെച്ചു

0
കൊല്ലം : ഡോ- വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികൾ...

കീമിലെ സർക്കാർ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി ആർ. ബിന്ദു

0
തിരുവനന്തപുരം: കീമിലെ സർക്കാർ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഉന്നത...

ചെങ്കുളം പാറമടയിലെ അപകടം ; കോന്നിയിൽ അവലോകന യോഗം ചേർന്നു

0
കോന്നി : പയ്യനാമൺ ചെങ്കുളം പാറമടയിൽ കരിങ്കൽ ഇടിഞ്ഞു വീണ് തൊഴിലാളികൾ...

യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കോടതി കേസെടുക്കാൻ നിർദേശം നൽകി

0
തൃശ്ശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ...