വ്യാജരേഖാ കേസിൽ 13ാം ദിവസവും വിദ്യ ഒളിവിൽ തന്നെ ; കണ്ടെത്താനാവാതെ അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോളേജ് അധ്യാപനത്തിന് വ്യാജരേഖ ചമച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് വിദ്യയെ പിടികൂടാനാകാതെ പോലീസ്. കേസിൽ പ്രതി ചേർത്ത് രണ്ടാഴ്ചയോട് അടുക്കുമ്പോഴും വിദ്യക്കായുള്ള തിരച്ചിൽ തുടരുകയാണ്. വിദ്യ എവിടെയാണുള്ളതെന്ന് അറിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതിനിടെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും. വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താൻ വിദ്യയെ കസ്റ്റഡിയിലെടുക്കണമെന്നും ജാമ്യം അനുവധിക്കരുതെന്നും അഗളി പോലീസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം പോലീസ് തിരയുന്നതിനിടെ വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. അഗളി പോലീസും നീലേശ്വരം പോലീസും മഹാരാജാസ് കോളേജിലടക്കം എത്തി തെളിവുകൾ ശേഖരിച്ചെങ്കിലും വിദ്യയെ കണ്ടെത്താൻ കാര്യമായ ശ്രമം നടത്തിയില്ല. നീലേശ്വരം പോലീസ് സംഘം ഒരു ദിവസം തൃക്കരിപ്പൂരിലെ വിദ്യയുടെ വീട്ടിൽ പോയതൊഴിച്ചാൽ വിദ്യയെ കണ്ടെത്താൻ യാതൊരു നീക്കവും നടത്തിയില്ല. വിദ്യയെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പിടികൂടേണ്ടെന്ന നിലപാടിലുമാണ് അന്വേഷണ സംഘം എന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിലുള്ളവരുടെ അശ്രദ്ധ മൂലം വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു

0
കോഴഞ്ചേരി : കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പുന്നക്കാട് സ്വദേശി...

യുവാക്കള്‍ക്കെതിരായ കങ്കണയുടെ പരാമര്‍ശം ലജ്ജാകരം : സോനു സൂദ്

0
മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്തിന്റെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...

കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് കുസ്‌തിയ...