പത്തനംതിട്ട : മാതൃകാപരമായ പ്രവൃത്തികള്‍ കാഴ്ച വെയ്ക്കുന്ന ആദ്യ ഇടം വിദ്യാലയങ്ങളാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വിദ്യാകിരണം പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഹരിതവിദ്യാലയങ്ങള്‍ എന്ന ആശയം മുന്‍നിര്‍ത്തി തദ്ദേശഭരണസ്ഥാപനങ്ങളുമായി ചേര്‍ന്ന് എസ്പിസി, എന്‍എസ്എസ്, എന്‍സിസി ഗ്രൂപ്പുകളുടെ സഹായത്തോടെ വിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളാക്കുന്നതിനുള്ള പ്രവൃത്തികള്‍ സ്വീകരിക്കണം. വിദ്യാര്‍ത്ഥികളിലെ ശീലവത്ക്കരണം പ്രധാനപ്പെട്ടതാണ്. ബ്രഹ്‌മപുരം മാലിന്യപ്രശ്നം ഒരു മുന്നറിയിപ്പാണ്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ജനകീയ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കണം. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് പ്രാധാന്യം നല്‍കണം.
സമഗ്രഗുണമേന്മാപദ്ധതിയുടെ കൃത്യമായ അവലോകനം എഇഒമാര്‍ നടത്തണം. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും എഇഒമാരുടെ ഇടപെടലുകളുണ്ടാകണം. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപിക്കുന്നത് തടയണം. അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും വിദ്യാകിരണം പദ്ധതിയിലുള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ എത്രയും വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ രാജു, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഇന്‍കല്‍, കില പ്രോജക്ട് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033