കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് നാളെ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടത്തനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് ഇക്കുറി കുരുന്നുകള്‍ ആദ്യക്ഷരം കുറിക്കുക. പൊതുസ്ഥലങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നാവില്‍ എഴുതാന്‍ ഉപയോഗിക്കുന്ന സ്വര്‍ണഉപകരണങ്ങള്‍ അണുമുക്തമാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം ഒരു കുട്ടിയുടെ നാവില്‍ ഉപയോഗിച്ച സ്വര്‍ണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണം.