കണ്ണൂര്‍ വിമാനത്താവളത്തിലെ ശൈത്യകാല വിമാന സര്‍വ്വീസിന്റെ സമയ പട്ടിക പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

 കണ്ണൂര്‍ :  കണ്ണൂര്‍ വിമാനത്താവളത്തിലെ ശൈത്യകാല വിമാന സര്‍വ്വീസിന്റെ സമയ പട്ടിക പുറത്തിറക്കി. ഒക്ടോബര്‍ 25 മുതല്‍ 2021 മാര്‍ച്ച്‌ 27 വരെയുള്ള സര്‍വ്വീസുകളാണ് തയ്യാറാക്കിയിട്ടുള്ളത്. പുതിയ പട്ടിക പ്രകാരം ശൈത്യകാലത്ത് ആഴ്ച്ചയില്‍ കണ്ണൂരിലേക്ക് 52 വിമാന സര്‍വ്വീസുകള്‍ ഉണ്ടാവും. അത്രതന്നെ വിമാനങ്ങള്‍ കണ്ണൂരില്‍നിന്ന് പുറപ്പെടുകയും ചെയ്യും.

ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, ഹൂബ്ലി, ഡല്‍ഹി, കൊച്ചി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വ്വീസുകളുണ്ട്. ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, എന്നിവിടങ്ങളിലേക്ക് പ്രതി ദിന സര്‍വ്വീസുകളുണ്ടാകും. ആഴ്ചയില്‍ ബെംഗളൂരിലേക്ക് പതിനാല് സര്‍വ്വീസ് ഉണ്ടാകും. ഹൈദരാബാദിലേക്ക് 10 സര്‍വ്വീസും ഡല്‍ഹി ചെന്നൈ എന്നിവിടങ്ങളിലേക്ക് എഴുവീതവും തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലേക്ക് നാലുവീതവും ഹൂബ്ലി, കൊച്ചി എന്നിവിടങ്ങളിലേക്ക് മൂന്നുവീതവും സര്‍വ്വീസുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജയ്‌പൂര്‍, ലഖ്‌നൗ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഗുവാഹത്തി, ഭോപാല്‍, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ സര്‍വ്വീസുകളുമുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...