കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി അസിസ്റ്റന്റ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍. പുത്തന്‍വേലിക്കര കൃഷി അസിസ്റ്റന്റ് പ്രജിലാണ് ഇന്ന് വിജിലന്‍സിന്റെ പിടിയിലായത്. നിലം നികത്തു ഭൂമി അളന്നു തരം മാറ്റി പുരയിടമാക്കി മാറ്റുന്നതിലേക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കുന്നതിനായി 5,000 രൂപ കൈലി വാങ്ങിയതിനാണ് ഇയാള്‍ പിടിയിലായത്. എറണാകുളം, പുത്തന്‍വേലിക്കര സ്വദേശിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

പുത്തന്‍വേലിക്കര സ്വദേശിയും, ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന പരാതിക്കാരന്റെയും, ഭാര്യയുടെയും പേരില്‍ പുത്തന്‍വേലിക്കരയിലുള്ള നിലം നികത്തു ഭൂമി അളന്നുതിട്ടപ്പെടുത്തി പുരയിടമായി മാറ്റുന്നതിലേക്കായി കഴിഞ്ഞവര്‍ഷമാണ് അപേക്ഷ സമര്‍പ്പിച്ചത്. നാട്ടിലെത്തിയ പരാതിക്കാരന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പുത്തന്‍വേലിക്കര ഓഫീസറെ കണ്ടപ്പോള്‍ അദ്ദേഹം ഭൂമി അളന്നുതിട്ടപ്പെടുത്തുന്നതിനായി കൃഷി അസിസ്റ്റന്റ് പ്രജിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ഇന്നലെ ഭൂമി അളന്നശേഷം പ്രിജില്‍ പരാതിക്കാരന്റെ മൊബൈലിലേക്ക് അഞ്ച് കൈവിരല്‍ ഉയര്‍ത്തിയ വാട്‌സ്ആപ്പ് സന്ദേശം അയക്കുകയുണ്ടായി. ഇതിനെക്കുറിച്ച് വിളിച്ച് ചോദിച്ച പരാതിക്കാരനോട് നിലം നികത്തുഭൂമി പുരയിടമാക്കി മാറ്റുന്നതിലേക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കണമെങ്കില്‍ 5,000 രൂപ കൈക്കൂലിയായി നല്‍കണമെന്ന് പറയുകയായിരുന്നു. പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരില്‍ വിളിച്ച് അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...