Sunday, December 3, 2023 12:31 pm

കൈക്കൂലി വാങ്ങവേ കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി

തിരുവനന്തപുരം: കൈക്കൂലി വാങ്ങവേ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാറിനെയാണ് വിജിലന്‍സ് പൊക്കിയത്. കോണ്‍ട്രാക്ടറില്‍ നിന്നും കൈക്കൂലി വാങ്ങവെയാണ് ഇന്ന് ഉച്ചയ് സന്തോഷ് പിടിയിലാകുന്നത്. ജലനിധി പദ്ധതി കോണ്‍ട്രാക്ട് ലഭിക്കാനായാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

കോട്ടയം സ്വദേശിയും കോണ്‍ട്രാക്ടറുമായ പീറ്റര്‍ സിറിയകിന്‍റെ കൈയ്യില്‍ നിന്നുമാണ് ജലനിധി പദ്ധതിയുടെ കരാര്‍തുക അനുവദിക്കുന്നതിന് സന്തോഷ് കുമാര്‍ 5000 രൂപ കൈക്കൂലി വാങ്ങിയത്. സന്തോഷിന്‍റെ ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കൈയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത 25000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തേ പഞ്ചായത്ത് ഭരണ സമിതിയടക്കം സെക്രട്ടറിക്കെതിരെ വിജിലന്‍സിന് നിരവധി പരാതികള്‍ കൊടുത്തിരുന്നു.

15 ലക്ഷം രൂപയുടെ ജലനിധി പദ്ധതിക്ക് 75000 രൂപയാണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ തുക തവണകളായി നല്‍കിയാല്‍ മതിയെന്ന ഒത്തു തീര്‍പ്പില്‍ പാര്‍ടൈം ബില്‍ പാസാക്കുകയും ആദ്യഘടുവായി 5000 രൂപ പറഞ്ഞുറപ്പിച്ച് വാങ്ങുകയുമായിരുന്നു. ഇതിനിടെയിലാണ് വിജിലന്‍സിന്‍റെ പിടിയിലാവുന്നത്. വിജിലന്‍സ് സ്ക്വഡ് നമ്പര്‍ ഒന്നാണ് സെക്രട്ടറിയെ കുടുക്കിയത്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ വിജയം പ്രതീക്ഷിച്ചിരുന്നു ; ഓവർ കോൺഫിഡൻസ് തിരിച്ചടയായെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : മധ്യപ്രദേശിൽ കോൺഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്നുവെന്ന് രമേശ് ചെന്നിത്തല. മധ്യപ്രദേശിൽ...

തെലങ്കാനയിൽ മുഹമ്മദ് അസ്ഹറുദ്ദീൻ മുന്നിൽ

0
ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസ് മണ്ഡലത്തിൽ ജനവിധി തേടുന്ന...

റാണിപ്പെട്ടിൽ ഡെങ്കി പടരുന്നതായി ആരോഗ്യ പ്രവർത്തകർ

0
ചെന്നൈ : റാണിപ്പെട്ടിൽ ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ വ്യാപിക്കുന്നതായി ആരോഗ്യ പ്രവർത്തകർ....

അതിശക്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്, അതീവ ജാഗ്രതയിൽ തമിഴ്നാട്

0
ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ...