വീട്ടിലെ റെയ്ഡിനിടെ കൈക്കൂലിക്കേസ് പ്രതിയായ വിജിലൻസ് ഡി വൈ എസ്‌ പി മുങ്ങി ; വീട്ടുകാർക്ക് പരാതിയില്ല ; അറസ്റ്റ് ഭയന്നെന്നു സംശയം

For full experience, Download our mobile application:
Get it on Google Play

കഴക്കൂട്ടം : വിജിലൻസ് ഡിവൈഎസ്‌പി വേലായുധൻ നായരെ ഇന്നലെ രാത്രി മുതൽ കാണാതായതായി റിപ്പോർട്ട്. ഇന്നലെ രാത്രിയിൽ ഇയാളുടെ വീട്ടിൽ റെയ്ഡ് നടന്നു. ഇതിനിടെ ഇയാൾ പിന്നാമ്പുറത്തേക്ക് പോയി രക്ഷപെടുകയായിരുന്നു.വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി. പി.വേലായുധന്‍ നായരുടെ കഴക്കൂട്ടത്തെ വീട്ടിലാണ് തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ യൂണിറ്റ്-രണ്ട് എസ്.പി.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയെ റെയ്ഡ് രാത്രി ഒന്‍പതോടെയാണ് അവസാനിച്ചത്. റെയ്ഡിനിടെ വേലായുധന്‍ നായരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. സുപ്രധാന വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചെന്നാണ് സൂചന.

കൈക്കൂലിക്കേസ് ഒതുക്കാനായി ഇയാൾ കൈക്കൂലി വാങ്ങി എന്നാണ് കേസ്. സ്‌റ്റേറ്റ്മെന്റിൽ ഒപ്പുവച്ച ശേഷം വെള്ളം കുടിക്കാൻ വീടിന്റെ പിന്നാമ്പുറത്തേക്ക് പോയ ഇയാളെ പിന്നേ കാണാതാകുകയായിരുന്നു.വിജിലന്‍സ് സംഘവും കുടുംബാംഗങ്ങളും വ്യാഴാഴ്ച രാവിലെവരെ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.കാണാതായെന്ന് വിജിലൻസ് കഴക്കൂട്ടം പോലീസിന് റിപ്പോർട്ട് നൽകി. വീട്ടുകാർക്ക് പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല. അറസ്റ്റ് ഭയന്നാണ് കൈക്കൂലിക്കേസ് പ്രതിയായ വിജിലൻസ് ഡി വൈ എസ്‌ പി മുങ്ങിയതെന്നു പറയുന്നു.അനധികൃത സ്വത്ത് സമ്പാദനക്കേസിലെ പ്രതിയായ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി എസ്.നാരായണനെ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയിരുന്നു.ഇയാളുമായി തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി.യായ പി.വേലായുധന്‍ നായര്‍ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...