കൊച്ചി: കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ നടക്കുന്ന താരസംഘടന ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ നടൻ വിജയ് ബാബുവും. വിജയ് ബാബുവിനെതിരായ ബലാൽസംഗക്കേസ് അടക്കം ചർച്ചയ്ക്ക് വരും. വിജയ് ബാബുവും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ച ശേഷമുള്ള ആദ്യ ജനറൽ ബോഡിയാണെങ്കിലും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സെൽ അധ്യക്ഷ ശ്വേത മേനോൻ അടക്കം രാജിവച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ യോഗമെന്നതും പ്രാധാന്യം അർഹിക്കുന്നു. യോഗശേഷം വൈകിട്ട് നാലിന് അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കാണും.