കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളത്തേക്ക് മാറ്റി.
തുടര്‍ നടപടികള്‍ വിജയ് ബാബു നാട്ടിലെത്തിയ ശേഷം എടുത്താല്‍ പോരേയെന്ന് കോടതി അറിയിച്ചു. എന്നാല്‍ പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട അതിജീവിത, വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്നും ഹൈക്കോടതിയെ അറിയിച്ചു.
എവിടെയായാലും അറസ്റ്റ് അനിവാര്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ നിലപാട് എടുക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയില്ല. കേസ് നാളത്തേക്ക് മാറ്റി. ഈ മാസം 30 ന് വിജയ് ബാബു കേരളത്തിലേക്ക് വന്നില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.