വി‌ജയ് ബാബു തിരികെയെത്തുന്നു ; തിങ്കളാഴ്‌ച നാട്ടിലെത്തും – മടക്കയാത്രാ ടിക്കറ്റ് കോടതിയിൽ ഹാജരാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു തിരികെയെത്താന്‍ ഒരുങ്ങുന്നു. ഈ മാസം 30ന് വിജയ് ബാബു നാട്ടിലെത്തുമെന്ന് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
ജോര്‍ജിയയിലായിരുന്ന വിജയ് ബാബു കഴിഞ്ഞ ദിവസം ദുബായില്‍ മടങ്ങിയെത്തിയിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങുക. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റിന്റെ കോപ്പി വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുന്‍കൂര്‍ ഹര്‍ജി നാളെ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 19 ന് പോലീസിന് മുന്നില്‍ ഹാജരാകുമെന്നായിരുന്നു വിജയ് ബാബു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജാമ്യം ലഭിക്കുന്നവരെ വിദേശത്ത് തുടരാനായിരുന്നു വിജയ് ബാബുവിന്റെ ശ്രമം. എന്നാല്‍ ആ ശ്രമം കോടതിയുടെ ഇടപെടല്‍ മൂലം നടന്നില്ല. ആദ്യം കോടതിയുടെ അധികാര പരിധിയില്‍ വരട്ടെയെന്നും എന്നിട്ട് ജാമ്യപേക്ഷ പരിഗണിക്കാമെന്നുമാണ് ജസ്റ്റിസ് പി ഗോപിനാഥ് അറിയിച്ചത്. ഒളിവിലായിരുന്ന വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ടും റദ്ദാക്കിയിരുന്നു. പിന്നാലെയാണ് വിജയ് ബാബു നാട്ടിലേക്ക് വരാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. എംബസിയുടെ പ്രത്യേക അനുമതിയോടെയാണ് മടക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...