കൊച്ചി : ബലാത്സംഗക്കേസില്‍ പ്രതിയായതിനെതുടര്‍ന്ന് രാജ്യംവിട്ട വിജയ് ബാബു നാട്ടിലെത്തുന്നതിൽ അവ്യക്തത തുടരുന്നു. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് ഇന്ന് അഞ്ച് മണി വരെ ഉള്ള വിമാനയാത്രക്കാരുടെ പട്ടികയിൽ വിജയ് ബാബുവില്ല. ഇന്ന് അഞ്ചു മണിക്ക് ശേഷം റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത് പോലീസ് പരിഗണിക്കുന്നു. ഇന്നോ നാളെയോ ആയി ഹൈക്കോടതിയിൽ യാത്രാ രേഖകൾ സമർപ്പിക്കാൻ വിജയ് ബാബു ആലോചിക്കുന്നുവെന്നാണ് സൂചന. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നിലപാട് കൂടി അറിഞ്ഞശേഷം മടങ്ങിവന്നേക്കും. വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ നിലവിൽക്കുന്നതിനാൽ വിജയ് ബാബു എത്തിയാൽ എമിഗ്രേഷൻ വിഭാഗത്തിന് തടഞ്ഞുവെയ്ക്കേണ്ടതായി വരും. ഇത് ഒഴിവാക്കാനാണ് യാത്ര രേഖകൾ സമർപ്പിച്ച്, കോടതി തീരുമാനത്തിന് കാക്കാൻ വിജയ് ബാബുവുമായി ബന്ധപ്പെട്ടവർ നീക്കം നടത്തുന്നത്.
ബലാത്സംഗ കേസ് ; വിജയ് ബാബു നാട്ടിലെത്തുന്നതിൽ അവ്യക്തത തുടരുന്നു ; റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചേക്കും
RECENT NEWS
Advertisment