വിജയ് നാളെ ചോദ്യം ചെയ്യലിന് സി.ബി.ഐയ്ക്ക് മുന്നില്‍ ഹാജരാകില്ല

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ് നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ് നാളെ സി.ബി.ഐയ്ക്ക് മുന്‍പാകെ ഹാജരായേക്കില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജയ് പതിനഞ്ച് ദിവസത്തെ സാവകാശം തേടിയതായി സി.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ ചെന്നൈയിലേക്ക് മാറ്റണമെന്നും വിജയ് അഭ്യര്‍ത്ഥിച്ചു. മറ്റൊരു ദിവസം ഹാജരാകാന്‍ വിജയ്ക്ക് സി.ബി.ഐ സമന്‍സ് നല്‍കും. നാളെ ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യാനുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

കേസന്വേഷണ വേളയില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവെന്ന് സി.ബി.ഐ ഇന്ന് വ്യക്തമാക്കി. വിജയ്‌യില്‍ നിന്ന് കൂടുതല്‍ കാര്യങ്ങളില്‍ വിശദീകരണം ആവശ്യമുള്ളതുകൊണ്ടാണ് സി.ബി.ഐ സമന്‍സ് നല്‍കിയത്. ജനുവരി പന്ത്രണ്ടിനും പത്തൊന്‍പതിനും വിജയ് സി.ബി.ഐയ്ക്ക് മുന്‍പാകെ ഹാജരായിരുന്നു. വിജയ് കരൂരിലെ വേദിയില്‍ എത്താന്‍ വൈകിയതടക്കം നിരവധി ചോദ്യങ്ങളില്‍ സി.ബി.ഐ ഉത്തരം തേടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...