സ്ത്രീകളെ അധിക്ഷേപിച്ച അശ്ലീല വീഡിയോ യുട്യൂബ് നീക്കം ചെയ്തു ; ചാനലും പോയി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ത്രീകളെ അധിക്ഷേപിച്ച് വെള്ളായണി സ്വദേശി വിജയ് പി. നായർ യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ യുട്യൂബ് നീക്കം ചെയ്തു. വിജയിയുടെ യുട്യൂബ് ചാനല്‍ ഉള്‍പ്പെടെയാണ് നീക്കം ചെയ്തത്. പോലീസിന്‍റെ ആവശ്യം യുട്യൂബ് ആദ്യം നിരസിച്ചിരുന്നു. വിജയിയെ കൊണ്ട് വീഡിയോ നീക്കം ചെയ്യിക്കാനായിരുന്നു നീക്കം. കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനു കല്ലിയൂരിലെ വീട്ടിൽ നിന്നാണു ഇയാളെ കസ്റ്റഡിയിലെടുത്തത്.

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിന് ശനിയാഴ്ച വിജയ് പി. നായർരെ ഇയാൾ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മൻ േകാവിൽ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കൈകാര്യം ചെയ്തിരുന്നു. തുടർന്ന് വിജയ്ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരവും ഇയാളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്ക് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരവും പോലീസ് കേസെടുത്തിരുന്നു.

ഇതു വിവാദമായ സാഹചര്യത്തിലാണു ഐടി ആക്ടിലെ 67, 67(എ) വകുപ്പുകൾ ചുമത്തിയത്.
വിജയ് പി.നായരുടെ പിഎച്ച്ഡി വ്യാജമാണെന്ന പരാതിയിലും അന്വേഷണം ഉണ്ട്. തനിക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ ഓണററി ഡോക്ടറേറ്റാണ് ലഭിച്ചതെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ പിഎച്ച്ഡി ലഭിച്ചുവെന്നു പറയുന്ന തമിഴ്നാട്ടിലെ സർവകലാശാല യുജിസി അംഗീകാരമില്ലാത്തതാണെന്നു വ്യക്തമായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...