പത്തനംതിട്ട : കേരള ഖാദി ഗ്രാമവ്യവസായ ബോര്ഡിന്റെ ആഭിമുഖ്യത്തില് വിജയദശമി പ്രമാണിച്ച് ഒക്ടോബര് 19 വരെ ഖാദി തുണിത്തരങ്ങള്ക്ക് 30 ശതമാനം സ്പെഷ്യല് റിബേറ്റ് ലഭിക്കും. കോട്ടണ്, സില്ക്ക് സാരികള്, കോട്ടണ്, സില്ക്ക് റെഡിമെയ്ഡ് ഷര്ട്ടുകള്, ഷര്ട്ടിംഗ്, ബെഡ് ഷീറ്റ്, ചുരിദാര് ടോപ്പ്, പഞ്ഞി കിടക്ക, തലയിണ, പില്ലോ കവറുകള്, ഗ്രാമവ്യവസായ ഉത്പന്നങ്ങള് തുടങ്ങിയ വിവിധ തരം ഖാദി ഉത്പന്നങ്ങള് ലഭിക്കും. സര്ക്കാര്, അര്ദ്ധ സര്ക്കാര്, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് റിബേറ്റ് കാലയളവില് ഒരു ലക്ഷം രൂപ വരെയുള്ള പര്ച്ചേസിന് പലിശ രഹിത ക്രഡിറ്റ് സൗകര്യം. വിവരങ്ങള്ക്ക് ഖാദി ഗ്രാമ സൗഭാഗ്യ, ഇലന്തൂര് ഖാദി ടവര് ഫോണ് 8113870434, പത്തനംതിട്ട അബാന് ജംഗ്ഷന് 9744259922, അടൂര് റവന്യു ടവര് 6238547923, ചേത്തോങ്കര – റാന്നി 9747846322 എന്നീ നമ്പരുകളില് ബന്ധപ്പെടുക.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























