തിരുവല്ലയെ വർണ്ണക്കടലാക്കി ലോകക്കപ്പ് വിളംബര ജാഥ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഖത്തർ ലോകക്കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഓതറയിലെ കലാ-സാംസ്കാരിക സംഘടനയായ കിമോത്തി അൽബാനിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ അക്ഷരാർത്ഥത്തിൽ തിരുവല്ലയെ വർണ്ണക്കടലാക്കി. പ്രായഭേദമന്യേ കുരുന്നു കുട്ടികൾ മുതൽ എൺപത് കഴിഞ്ഞവർ വരെയുള്ള ഫുട്ബോൾ പ്രേമികൾ തങ്ങളുടെ ഇഷ്ട ടീമുകളുടെ ജേഴ്സി അണിഞ്ഞ് പതാകയുമേന്തി അണിനിരന്നത് ജാഥക്ക് ശോഭ കൂട്ടി. ഇന്നലെ വൈകിട്ട് മൂന്നിന് ഓതറ ആൽത്തറ ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിളംബര ജാഥ നെല്ലാട് , വള്ളംകുളം, തിരുവല്ല , തിരുമൂലപുരം , കുറ്റൂർ , കല്ലിശ്ശേരി, മംഗലം വഴി ഓതറയിൽ സമാപിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ അനിൽകുമാർ വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥക്ക് മുന്നോടിയായി നടന്ന പൊതു സമ്മേളനത്തിൻ്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി ചാക്കോ നിർവ്വഹിച്ചു. കുറ്റൂർ പഞ്ചായത്ത് ഉപാധ്യക്ഷ സാലി ജോൺ,ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജിനു തോമ്പുങ്കുഴി, ഫാ: മാത്യു, സാജൻ തച്ചമല, ലിജോ, മനോജ്‌, സാജൻ ആലുമൂട്ടിൽ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...