കൊച്ചി : വിനയ് ഫോർട്ടിനെ നായകനാക്കി നവാഗതനായ സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്പാർക്ക് പിക്ചേഴ്സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മാണം.
ഷംനാദ് ഷബീർ ആണ് രചന. ഛായാഗ്രഹണം മനേഷ് മാധവൻ. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീതം പകരുന്നു. എഡിറ്റിങ് ജോൺകുട്ടി.
ഫഹദ് ഫാസിൽ നായകനായെത്തിയ മഹേഷ് നാരായണൻ ചിത്രം മാലികിലാണ് വിനയ് ഒടുവിൽ വേഷമിട്ടത്. രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിൻറെ നിവിൻ പോളി ചിത്രം കലഹം കാമിനി കലഹമാണ് വിനയ് ഫോർട്ടിന്റേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം.