ശിവസംഗ്രാം നേതാവ് വിനായക് മേട്ടെ വാഹനാപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ശിവസംഗ്രാം നേതാവ് വിനായക് മേട്ടെ വാഹനാപകടത്തില്‍ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മുംബൈ-പുണെ എക്സ്പ്രസ് വേയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വിനായക് മേട്ടെ സഞ്ചരിച്ച കാറില്‍ എതിര്‍ ദിശയില്‍ വന്ന മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റു. അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസുകാരന്‍ റാം ഡോബ്ലെയ്ക്കും ഗുരുതരമായി പരിക്കേറ്റു. അദേഹത്തെയും പാന്‍വേയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും എംജിഎം ആശുപത്രിയില്‍ എത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....