മൂർത്തിട്ട മഹാഗണപതിക്ഷേത്രത്തിലെ വിനായകചതുർഥി-ഗണേശോത്സവ തിരുവുത്സവം സെപ്റ്റംബർ മൂന്നുമുതൽ

For full experience, Download our mobile application:
Get it on Google Play

ആറന്മുള : മൂർത്തിട്ട മഹാഗണപതിക്ഷേത്രത്തിലെ വിനായകചതുർഥി-ഗണേശോത്സവ തിരുവുത്സവം സെപ്റ്റംബർ മൂന്നുമുതൽ ഏഴുവരെ ആഘോഷിക്കും. മൂന്നിന് രാവിലെ ഏഴിന് നാൽക്കാലിക്കൽ ശ്രീവിജയാനന്ദാശ്രമം മഠാധിപ കൃഷ്ണാനന്ദപൂർണിമാമയി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് ഗണേശോത്സവത്തിന്റെ ഭാഗമായി പുന്നംതോട്ടം, തറയിൽമുക്ക്, ഐക്കരമുക്ക്, കച്ചേരിപ്പടി തുടങ്ങിയ കേന്ദ്രങ്ങളിൽ ഗണേശപൂജയുടെ ഭദ്രദീപം തെളിക്കൽ ചടങ്ങും ഏഴിന് നൃത്തശ്രീ നൃത്തസംഗീത വിദ്യാലയം അവതരിപ്പിക്കുന്ന വയലിൻ സോളോയും ഉണ്ടാകും.

രണ്ടാംദിനമായ നാലിന് വൈകിട്ട് 6.30-ന് തിരുവാറന്മുള കൃഷ്ണാർപ്പണം തിരുവാതിരകളിസംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി. ഏഴിന് മൂർത്തിട്ട സത്സംഗസഭ അവതരിപ്പിക്കുന്ന നാമസങ്കീർത്തനം. മൂന്നാംദിനമായ അഞ്ചിന് വൈകീട്ട് ആറിന് സംയുക്ത വാസുദേവ് അവതരിപ്പിക്കുന്ന അഷ്ടപദിലയം, ഏഴിന് ആറന്മുള രാഗസുധ സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന ദ്വാദശവിനായകം. നാലാംദിനമായ ആറിന് വൈകിട്ട്  ഏഴിന് ചിലങ്ക ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമിയുടെ കീർത്തന മഞ്ജരി എന്നിവ നടക്കും. ദിവസവും രാവിലെ ഏഴിന് ഗണേശ സഹസ്രനാമജപം, എട്ടിന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 12-ന് അന്നദാനം.

വിനായക ചതുർഥിദിനമായ സെപ്റ്റംബർ ഏഴിന് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 5.30-ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9.30-ന് ഗണേശസഹസ്രനാമജപം, 10-ന് കലാമണ്ഡലം മലയാലപ്പുഴ നിഖിലിന്റെ ഓട്ടംതുള്ളൽ, 10.30-ന് ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം 11-ന് കലശാഭിഷേകം, 11.30-ന് ആനയൂട്ട്, ഉച്ചയ്ക്ക് 12-ന് ഗണപതിപ്രാതൽ, 12.30-ന് പ്രഭാഷണം വൈകിട്ട് നാലിന് ഗണേശഘോഷയാത്ര, വൈകീട്ട് ആറിന് മാസ്റ്റർ പന്തളം ശിവഹരിയുടെ അഷ്ടപദിലയം, 6.30-ന് ദീപാരാധന, ഏഴിന് യുവകലാകാരന്മാർ അവതരിപ്പിക്കുന്ന ഫ്യൂഷൻ എന്നിവ നടക്കും. ഗണേശോത്സവത്തിന്റെ ഭാഗമായി 31-ന് കുട്ടികളുടെ ചിത്രരചനാ മത്സരവും സെപ്റ്റംബർ ഏഴിന് വൈകിട്ട് നാലിന് ഗണേശഘോഷയാത്രയും വിഗ്രഹനിമജ്ജനവും ഉണ്ടായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...