മൈലപ്ര : വനിതകൾക്കുള്ള പദ്ധതി നടത്തിപ്പില്‍ മൈലപ്ര പഞ്ചായത്തിൽ മാർഗനിർദേശങ്ങളുടെ ലംഘനമുണ്ടായതായി കണ്ടെത്തല്‍. സ്ത്രീകള്‍ക്ക് മാത്രമായുള്ള പദ്ധതികളെ പാടുള്ളൂ എന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നാണ് അവലോകന റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍. വിഷരഹിത പച്ചക്കറി ഗ്രാമം, കുരുമുളക് കൃഷി വികസനം, ഫലവൃക്ഷ കൃഷി വികസനം, ഇടവിള കൃഷി, മുട്ടക്കോഴി വളർത്തൽ പദ്ധതികളാണ് വനിതാ ഘടക പദ്ധതിപ്രകാരം നടപ്പാക്കിയത്. 4 ലക്ഷം രൂപയുടെ പദ്ധതിയാണ് വിഷരഹിത പച്ചക്കറി ഗ്രാമം. കുരുമുളക് കൃഷി വികസനം : (1.43 ലക്ഷം രൂപ). ഇടവിളകൃഷി : (2 ലക്ഷം രൂപ),
മുട്ടക്കോഴി വളർത്തൽ (2.05 ലക്ഷം രൂപ), ഫലവൃ ക്ഷ കൃഷി വികസനം (46,500 രൂപ) എന്നിങ്ങനെയാണ് മറ്റു പദ്ധതികളുടെ ചെലവ്. വിധവകൾ കുടുംബനാഥയായിട്ടുള്ള കുടുംബം, കിടപ്പുരോഗിയായ ഭർത്താവുള്ള കുടുംബം എന്ന സാ ഹചര്യമുള്ളവർക്കും പദ്ധതിയിൽ ഗുണഭോക്താക്കളാകാം. എന്നാൽ വനിതാഘടകം പദ്ധതികളുടെ ആനുകൂല്യം കിട്ടിയ മൈലപ്ര പഞ്ചായത്തിലെ ഗുണഭോക്താക്കൾ ഈ ഗണത്തിൽ ഉൾപ്പെടുന്നവർ ആയിരുന്നില്ലെന്ന് അവലോകനത്തിൽ പരാമർശമുണ്ട്.