മകളുടെ പ്രണയവിവാഹം നടത്തികൊടുത്തതിന് വൈദികന് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : മകളുടെ പ്രണയവിവാഹം നടത്തിക്കൊടുത്തത്  പിന്തുണച്ച  മാര്‍ത്തോമ സഭയിലെ വൈദികനെയും ഭാര്യയെയും വധുവിന്‍റെ പിതാവ് ആക്രമിച്ചു. പ്രതിയായ കുന്നംകുളം കാണിയാമ്പാല്‍ സ്വദേശി തെക്കേക്കര വീട്ടില്‍ വില്‍സണി(53)നെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി വികാരി ഫാ. ജോബി, ഭാര്യ ഷൈനി എന്നിവരെയാണ് വില്‍സണ്‍ വീട്ടില്‍ക്കയറി ആക്രമിച്ചത്.

ഇടവകാംഗംകൂടിയായ യുവാവുമായി ജൂലൈലാണ് വില്‍സണിന്‍റെ മകളുടെ പ്രണയവിവാഹം നടന്നത്. പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ അപേക്ഷ ലഭിച്ചപ്പോള്‍ ബിഷപ്പുമായി സംസാരിച്ച് അനുമതി വാങ്ങി പള്ളിവികാരിയായ ഫാ. ജോബി വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.

ഞായറാഴ്ച പള്ളിയിലെ കുര്‍ബാന കഴിഞ്ഞ് വികാരിയും ഭാര്യയും വീട്ടിലെത്തിയപ്പോള്‍ വില്‍സണ്‍ വൈദികനെയും വീട്ടുകാരെയും അധിക്ഷേപിച്ച് സംസാരിക്കുകയും വീട്ടിലെ കസേരയും മറ്റു വസ്തുക്കളും വലിച്ചെറിയുകയും ചെയ്തു. ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഫാ. ജോബിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. ഭാര്യയ്ക്കു നേരെയും അക്രമമുണ്ടായി. പള്ളിക്കമ്മിറ്റി അംഗങ്ങളും മറ്റും സ്ഥലത്തെത്തിയതോടെ ഇയാള്‍ സ്ഥലംവിട്ടു. വൈദികനെയും ഭാര്യയെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടവക സെക്രട്ടറി ബൈജു സി. പാപ്പച്ചന്‍റെ വീട്ടിലും വില്‍സണ്‍ ബഹളമുണ്ടാക്കി. പരാതി ലഭിച്ചതോടെ പോലീസ് വില്‍സണിനെ കാണിയാമ്പാലിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...

വന്യജീവികള്‍ക്ക് ഭീഷണിയായി കല്ലാറിന്റെ തീരത്തെ മരച്ചില്ലകളിലും മാലിന്യങ്ങള്‍

0
തണ്ണിത്തോട് : മഴക്കാലത്ത് കരകവിഞ്ഞൊഴുകിയ കല്ലാറ്റില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ നദീതീരത്തെ മരച്ചില്ലകളില്‍...