കെ.എസ്.ആര്‍.ടി.സി ബസില്‍ വനിത കണ്ടക്ടര്‍ക്ക് നേരെ അക്രമം

For full experience, Download our mobile application:
Get it on Google Play

കോട്ടയം:   കെ.എസ്.ആര്‍.ടി.സി ബസില്‍ വനിത കണ്ടക്ടര്‍ക്ക് നേരെ കൈയേറ്റം. സംഭവത്തില്‍ വടയാര്‍ പുതിയത്ത് താഴ്ചയില്‍ സാബു ഗോപി (47), വെള്ളൂര്‍ ഐക്യരശ്ശേരിയില്‍ അനന്തുപ്രസാദ് (30) എന്നിവരെ പോലീസ് അറ്റസ്റ്റ് ചെയ്തു.

8.15ന് വൈറ്റിലയില്‍നിന്ന് പുറപ്പെട്ട് 10മണിക്കാണ് ബസ് കോട്ടയത്തെത്താറുള്ളത്. ശനിയാഴ്ച അല്‍പം വൈകി 8.40നാണ് ബസ് പുറപ്പെട്ടത്.   വൈറ്റില ഹബിനു പുറത്തുനിന്നാണ് ഇവര്‍ രണ്ടുപേരും മദ്യപിച്ച്‌ കയറിയത്.   ബസിലെ സ്ഥിരം യാത്രക്കാരും ഇതേ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറുമായ ഇവര്‍ വനിത കണ്ടക്റോടു മോശമായി പെരുമാറുക പതിവായിരുന്നു.  പലതവണ താക്കീത് നല്‍കിയിട്ടുള്ളതുമാണ്.

ടിക്കറ്റ് നല്‍കിയാലും പൈസ തരില്ല.  അതിനായി പലതവണ ചോദിക്കണം. ശനിയാഴ്ചയും പതിവുപോലെ ടിക്കറ്റ് നല്‍കി.   കുറച്ചുകഴിഞ്ഞാണ് പണം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ മൊബൈലില്‍ വനിത കണ്ടക്ടറുടെ വിഡിയോ എടുത്തു. വിഡിയോ എടുക്കരുതെന്ന് വിലക്കിയപ്പോള്‍ അസഭ്യം പറഞ്ഞു.   ഇതോടെ മറ്റു യാത്രക്കാര്‍ ഇടപെട്ടു.  ചോദ്യം ചെയ്ത യാത്രക്കാരനെ തല്ലി.   ഇതുകണ്ട് പോലീസിനെ വിളിക്കാന്‍ കണ്ടക്ടര്‍ മൊബൈല്‍ എടുത്തു.   ഉടന്‍ മൊബൈല്‍ തട്ടിപ്പറിച്ച്‌ കണ്ടക്ടറുടെ കൈയില്‍ പിടിച്ചുവലിച്ചു സീറ്റിലേക്കു തള്ളിയിട്ടു.

തുടര്‍ന്ന് ഇവരുടെ തോളില്‍ പലതവണ അടിക്കുകയും ചെയ്തു.   ഈ സമയം ബസ് നീര്‍പ്പാറയിലെത്തിയിരുന്നു.   ഉടന്‍ തലയോലപ്പറമ്പ് സ്റ്റേഷനില്‍ ബസ് എത്തിച്ച്‌ പരാതി നല്‍കി.   ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...