സ്വകാര്യ ആശുപത്രിയില്‍ അക്രമം ; ഡോക്ടറെയും ജോലിക്കാരെയും മര്‍ദിച്ചു – മൂന്നു പേര്‍ക്കെതിരെ കേസ്‌

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : സ്വകാര്യ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അത്യാഹിതവിഭാഗം ഡോക്ടറേയും സുരക്ഷാജീവനക്കാരേയും മർദിച്ച മൂന്നുപേർക്കെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രി ആൻഡ്‌ റിസർച്ച് സെന്ററിലെ അത്യാഹിത വിഭാഗത്തിൽ ശനിയാഴ്ച വൈകീട്ട് 4.30-ഓടെയാണ് സംഭവം.

അപകടത്തിൽ പരിക്കേറ്റ 10 വയസ്സുള്ള കുട്ടിയുമായാണ് സംഘം ആശുപത്രിയിലെത്തിയത്. അത്യാഹിതവിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചശേഷം ഒരാൾ ഒഴികെ മറ്റുള്ളവരെല്ലാം പുറത്തേക്കിറങ്ങണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതോടെ സംഘം ബഹളം വെയ്ക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഇതിനിടെ മൂന്നംഗ സംഘം ഡോക്ടറെ മർദിക്കുകയും മുഖത്തെ മാസ്ക് എടുത്തു കളയുകയും ചെയ്തുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ബഹളംകേട്ട് ഓടിയെത്തിയ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും സംഘം മർദിച്ചു. കൂടുതൽ സെക്യൂരിറ്റി ജീവനക്കാർ എത്തി രംഗം ശാന്തമാക്കി.ഡോ. ദീപേഷ് മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഐ.എം. എ. മൂവാറ്റുപുഴ പ്രസിഡന്റ് ഡോ. ആനി ഉതുപ്പാൻ, സെക്രട്ടറി ഡോ. മഞ്ജു രാജഗോപാൽ എന്നിവർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...