Saturday, May 18, 2024 1:38 pm

ഇത് അ‍ഞ്ജന റെഡ്ഡി, വിരാട് കോഹ്ലിയുടെ ബിസിനസ് പാർട്ട്ണർ ; നേടുന്നതോ കോടികൾ

For full experience, Download our mobile application:
Get it on Google Play

മൈതാനത്തെ മികച്ച പ്രകടനത്തിനൊപ്പം ബിസിനസ് ലോകത്തും സജീവമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും സൂപ്പർ താരവുമായ വിരാട് കോഹ്ലി. ദേശീയ ടീം അംഗമെന്ന നിലയിലുള്ള പ്രതിഫലത്തിന് പുറമെ അദ്ദേഹത്തിന് നിരവധി വരുമാന സ്രോതസുകളുമുണ്ട്. വിവിധ ബിസിനസ് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും ഇതിൽ ഉൾപ്പെടുന്നു. ഫാഷൻ വസ്ത്ര നിർമാതാക്കളായ റോണിൽ വിരാട് കോഹ്ലിക്ക് ഓഹരി വിഹിതമുള്ളതായി മിക്കവരും കേട്ടിട്ടുണ്ടാകും. ഫോബ്സ് മാസികയുടെ റിപ്പോർട്ട് പ്രകാരം റോൺ എന്ന ബ്രാൻഡിനെ വളർത്തുന്നതിൽ വിരാട് കോഹ്ലിയും പണം നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ കീഴിലില്ല ഈ ബ്രാൻഡ് തുടങ്ങിയത്. പകരം കമ്പനിയിലേക്ക് നിക്ഷേപകനെന്ന നിലയിൽ കോഹ്ലി വന്നുചേരുകയായിരുന്നു. അങ്ങനെ അഞ്ജന റെഡ്ഡി തുടങ്ങിയ കമ്പനിയിൽ വിരാട് കോഹ്ലി ചേർന്നതോടെ ഇരുവരും ബിസിനസ് പാട്ട്ണർമാരായി മാറി.

അമേരിക്കയിലെ പർഡ്യൂ സർവകാലശാലയിൽ നിന്നാണ് അഞ്ജന റെഡ്ഡി ബിരുദപഠനം പൂർത്തിയാക്കിയത്. തുടർന്ന് ഇല്യനോയിസ് സർവകാലശാലയിൽ നിന്നും ധനകാര്യ വിഷയത്തിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നാലെ 2011ൽ അവർ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. വന്നതാകട്ടെ ഒരു ബിസിനസ് ആശയവുമായിട്ടായിരുന്നു. സ്പോർട്ട്സ് താരങ്ങൾ നൽകിയതും ഉപയോഗിച്ചതും കൈവശം വെച്ചതുമായ വസ്തുക്കൾ ബ്രാൻഡ് ചെയ്ത് വിൽക്കുന്നതിനുള്ള ഒരു സ്ഥാപനമാണ് ആരംഭിച്ചത്.

പിന്നീട് അ‍ഞ്ജന റെഡ്ഡി, അക്സെൽ എന്ന സ്റ്റാർട്ടപ്പ് കമ്പനിയെ പരിചയപ്പെട്ടു. ഒരു സ്പോർട്ട്സ് താരത്തെ കൊണ്ടുവന്നാൽ നിക്ഷേപിക്കാമെന്ന വാഗ്ദാനവും നൽകി. തുടർന്ന് ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറെ സമീപിക്കുകയും അദ്ദേഹം യൂണിവേഴ്സൽ സ്പോർട്ട്സ്ബിസ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപിക്കാൻ തയ്യാറുമായി. കളക്ടബിലിയ എന്ന പേരിൽ തുടങ്ങിയ സംരംഭം പക്ഷേ പരാജയപ്പെട്ടു. ബിസിനസ് ആശയം ഫലപ്രദമായില്ല. എന്നാൽ പിൻവാങ്ങാൻ തയ്യാറല്ലാതിരുന്ന അഞ്ജന, വസ്ത്ര നിർമാണത്തിൽ ഒരുകൈ നോക്കാൻ തീരുമാനിച്ചു. അവിടെ സച്ചിൻ ടെണ്ടുൽക്കർ ടി-ഷർട്ട് വിൽപ്പനയ്ക്കെത്തിച്ചു. അത് ഇന്റ‌‌ർനെറ്റിൽ തരംഗമായി.

ഇത്തവണ അ‍ഞ്ജനയുടെ ശ്രമം വിജയിച്ചു. ബ്രാൻഡിലേക്ക് സെലിബ്രിറ്റികളെ ബന്ധിപ്പിക്കുന്നതായിരുന്നു ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി അവർ തുടങ്ങിയ ബ്രാൻഡുകളാണ് റോൺ, ഇമാര, മിസ് ടേക്കൺ എന്നിവ. ഇതിനിടയിൽ കൃതി സനോൺ, ആദിത്യ റോയ് കപൂ‌ർ എന്നിവരുമായി ചേർന്ന് സിംഗിൾ ആരംഭിച്ചു. ഒടുവിൽ സച്ചിനൊപ്പം വിരാട് കോഹ്ലിയുമായി പങ്കാളിത്തം ലഭിക്കുകയും സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായി മാറുകയും ചെയ്തു.

ഷോപ്പേർസ് സ്റ്റോപ്, മിന്ത്ര എന്നിങ്ങനെയുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റ് മുഖേനയാണ് വിപണനം ആരംഭിച്ചതെങ്കിലും പിന്നീട് പാന്റലൂൺ റീട്ടെയിൽ വഴിയും വിപണിയിലെത്തിച്ചു. ഏറ്റവുമൊടുവിലെ കണക്കുപ്രകാരം അ‍ഞ്ജനയുടെ കമ്പനിയിലേക്ക് 8.15 കോടി ഡോളർ (ഏകദേശം 670 കോടി രൂപ) നിക്ഷേപമായി ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാലവേദി – മാമ്പഴക്കൂട്ടം 2024 സർവോദയാ വായനശാലാ ഹാളിൽ വെച്ച് നടക്കും

0
കോഴഞ്ചേരി : വരയന്നൂർ സർവോദയ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല...

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത ; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന...

പോലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ പോലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി...

കലഞ്ഞൂർ – ഇളമണ്ണൂർ റോഡിൽ കുഴി ; ഭീതിയില്‍ ജനങ്ങള്‍

0
കലഞ്ഞൂർ : നിർമാണം അടുത്തസമയത്ത് പൂർത്തീകരിച്ച റോഡിൽ കൊടുംവളവിന് സമീപത്തായി രൂപപെട്ട...