ശബരിമല : ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. മണ്ഡലകാല തീർത്ഥാടനത്തിനു നട തുറക്കുന്ന 16 മുതൽ മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന ഡിസംബർ 27 വരെ ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്. മകരവിളക്ക് കാലത്തേക്കുള്ള ബുക്കിംഗ് തീർത്ഥാടനം തുടങ്ങിയ ശേഷം ആരംഭിക്കും. sabarimalaonline.org എന്ന വെബ് പോർട്ടൽ വഴിയാണ് വെർച്വൽ ക്യൂ ബുക്ക് ചെയ്യേണ്ടത്. വെർച്വൽക്യൂ ബുക്കിംഗ് സൗജന്യമാണ്.
വെർച്വൽക്യൂ എങ്ങനെ ബുക്ക് ചെയ്യാം?
www.sabarimalaonline.org എന്ന വെബ് പോർട്ടൽ വഴിയാണ് വെർച്വൽ ക്യൂ ബുക്ക് ചെയ്യേണ്ടത്. ആദ്യം ‘രജിസ്റ്റർ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം വരുന്ന വിൻഡോയിൽ ഫോട്ടോ തിരഞ്ഞെടുത്ത വിവരങ്ങൾ നൽകി പാസ്‌വേർഡ് നിർമ്മിക്കുക. ജനനതീയതി, ഐഡി പ്രൂഫ്, ഫോൺ നമ്പർ, ഈ മെയിൽ വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. തുടർന്ന് രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് ഒടിപി സന്ദേശം ലഭിക്കും. അതിനുശേഷം ഈ മെയിൽ വിലാസവും പാസ്‌വേഡും നൽകി ‘ലോഗിൻ’ ചെയ്യുക. ലോഗിൻ ചെയ്ത ശേഷം വരുന്ന വിൻഡോയിൽ നിന്ന് ‘വെർച്വൽ ക്യൂ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഗ്രൂപ്പ് എന്ന ഓപ്ഷനിൽ എത്രപേരെ വേണമെങ്കിലും ഉൾപ്പെടുത്താം. ഇത്തരത്തിൽ ചേർക്കപ്പെടുന്നവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. ഈ ‘ആഡ് പിൽഗ്രിം’ ബട്ടൺ ക്ലിക്ക് ചെയ്യുക. ചേർക്കപ്പെടുന്ന ഓരോ വ്യക്തിയുടെയും ഫോട്ടോ, ഐഡി പ്രൂഫ്, ജനനതീയതി, ഫോൺ നമ്പർ തുടങ്ങിയവ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
അതിനുശേഷം പോർട്ടലിൽ നൽകിയിരിക്കുന്ന കലണ്ടറിൽനിന്ന് ലഭ്യതയ്ക്കനുസരിച്ച് പോകാൻ ഉദ്ദേശിക്കുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി ‘ആഡ് ടു വിഷ്‌ലിസ്റ്റ്’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ദേവസ്വം സേവനങ്ങളായ അപ്പം, അരവണ, വിഭൂതി, നെയ്യ് തുടങ്ങിയവ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നതിന് ദേവസ്വം നിശ്ചയിച്ചിരിക്കുന്ന തുക അടയ്ക്കാനുള്ള സംവിധാനവും നിലവിലുണ്ട്. വിഷ്‌ലിസ്റ്റ് പ്രൊസീഡ്’ ചെയ്യുന്നതോടെ വ്യക്തിവിവരങ്ങൾ അടങ്ങിയ സ്വാമി ക്യൂ കൂപ്പൺ/വെർച്വൽ ക്യൂ കൂപ്പൺ സേവ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. അതോടൊപ്പം രജിസ്ട്രേഷൻ പൂർത്തിയായ വിവരം രജിസ്റ്റർ ചെയ്താൽ മൊബൈലിൽ ലഭിക്കും. മൈ പ്രൊഫൈലിൽ’ നിന്ന് കൂപ്പൺ പ്രിന്റ് ചെയ്യാം. ട്രാൻസാക്ഷൻ ഹിസ്റ്ററി, പ്രിൻഗ്രിം ലിസ്റ്റ് തുടങ്ങിയവയും കാണാൻ സാധിക്കും. പിൽഗ്രിം ഡീറ്റൽസിൽ’ സെലക്ട് ബട്ടൺ ആക്റ്റീവായി പോകേണ്ട ദിവസവും സമയവും രേഖപ്പെടുത്താതെ ഇരുന്നാലോ ആഡ് ടു വിഷ്‌ലിസ്റ്റ് ബില്ലില്ല.