കൊച്ചി : ശബരിമലയില്‍ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക സൗകര്യം നിലവില്‍ ദേവസ്വം ബോര്‍ഡിനില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശിച്ച് സാവകാശം അനുവദിച്ചാല്‍ ഏറ്റെടുക്കാമെന്നും ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
വെര്‍ച്വല്‍ ക്യൂവിന്റെ ചുമതല ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടന്ന വാദത്തിലാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. പുല്ലുമേട് ദുരന്തത്തെ തുടര്‍ന്ന് തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായാണ് വെര്‍ച്വല്‍ ക്യൂ ആരംഭിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേസ് സര്‍ക്കാരിന്റെ വിശദമായ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിക്കാരുടേയും ബോര്‍ഡിന്റെയും വാദം പൂര്‍ത്തിയായി.