വിശാഖപട്ടണം: ദുരന്ത തീവ്രത കൂടുന്നു, വിശാഖപട്ടണം എല്‍.ജി രാസഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ മരണം എട്ട് ആയി. ഇതില്‍ 8 വയസ്സുകാരിയും ഉള്‍പ്പെടുന്നു. ഇരുനൂറോളം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം. നിരവധിയാളുകള്‍ ബോധരഹിതരായി. ഇരുനൂറോളം പേര് വീടുകളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്.
വീടുകളില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിലേക്കു മാറ്റുകയാണ്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നു. ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു. പുലര്‍ച്ചെ മൂന്നോടെയാണ് ആര്‍ ആര്‍ വെങ്കട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളമര് ഇന്ഡസ്ട്രീസില് രാസവാതക ചോര്‍ച്ച ഉണ്ടായത്. വാതക ചോര്‍ച്ചയെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയാണ്. ഈ കമ്പനി ജനവാസ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ആശങ്കയും വര്‍ധിക്കുന്നു. വലിയ സിലിണ്ടറുകളിലെ വാതകം പൈപ്പ് ലൈനിലൂടെയാണ് ഫാക്ടറിയിലേക്ക് എത്തുന്നത്. ഈ പൈപ്പുകളിലുണ്ടായ വിള്ളലിലൂടെയാണ് വാതകം ചോര്‍ന്നത്. ഇത് വളരെ പെട്ടെന്ന് ഫാക്ടറിയിലേക്കും പരിസര പ്രദേശത്തേക്കും വ്യാപിക്കുകയായിരുന്നു.
ശ്വാസതടസ്സവും കണ്ണ് പുകച്ചിലും മിക്കവര്‍ക്കും അനുഭവപ്പെടുന്നുണ്ട്. വിശാഖപട്ടണം പോലീസും അഗ്‌നിശമനസേനയും ആംബുലന്‍സുകളും അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.