വിശാഖപട്ടണം വാതക ചോര്‍ച്ച ; മരണം എട്ടായി ; ഇരുനൂറോളം ആളുകള്‍ ആശുപത്രിയില്‍ ; ഇ​രു​പ​തോ​ളം ഗ്രാ​മ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

വി​ശാ​ഖപ​ട്ട​ണം: ദുരന്ത തീവ്രത കൂടുന്നു, വിശാഖപട്ടണം എല്‍.ജി രാസഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍  മരണം എട്ട് ആയി.  ഇതില്‍ 8 വയസ്സുകാരിയും ഉള്‍പ്പെടുന്നു. ഇരുനൂറോളം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം. നി​ര​വ​ധി​യാ​ളു​ക​ള്‍ ബോ​ധ​ര​ഹി​ത​രാ​യി. ഇ​രു​നൂ​റോ​ളം പേ​ര്‍ വീ​ടു​ക​ളി​ല്‍ കു​ടു​ങ്ങി​പ്പോ​യി​ട്ടു​ണ്ട്.

വീ​ടു​ക​ളി​ല്‍ നിന്ന്  പു​റ​ത്തി​റ​ങ്ങി​യ​വ​ര്‍​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാറ്റുകയാ​ണ്. അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല​ധി​കം വി​ഷ​വാ​ത​കം പ​ര​ന്നു. ഇ​രു​പ​തോ​ളം ഗ്രാ​മ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​ന്നു. പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് ആര്‍ ആര്‍ വെ​ങ്ക​ട്ട​പു​രം ഗ്രാ​മ​ത്തി​ലെ എ​ല്‍​ജി പോ​ള​മ​ര്‍ ഇ​ന്‍​ഡ​സ്ട്രീ​സി​ല്‍ രാ​സ​വാ​ത​ക ചോ​ര്‍​ച്ച ഉണ്ടായത്. വാതക ചോര്‍ച്ചയെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയാണ്. ഈ കമ്പനി ജനവാസ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ആശങ്കയും വര്‍ധിക്കുന്നു. വലിയ സിലിണ്ടറുകളിലെ വാതകം പൈപ്പ് ലൈനിലൂടെയാണ് ഫാക്ടറിയിലേക്ക് എത്തുന്നത്. ഈ പൈപ്പുകളിലുണ്ടായ വിള്ളലിലൂടെയാണ് വാതകം ചോര്‍ന്നത്‌. ഇത് വളരെ പെട്ടെന്ന്  ഫാക്ടറിയിലേക്കും  പരിസര പ്രദേശത്തേക്കും വ്യാപിക്കുകയായിരുന്നു.

ശ്വാസതടസ്സവും കണ്ണ് പുകച്ചിലും മിക്കവര്‍ക്കും അനുഭവപ്പെടുന്നുണ്ട്. വിശാഖപട്ടണം പോലീസും അഗ്‌നിശമനസേനയും ആംബുലന്‍സുകളും അപകടസ്ഥലത്ത്  രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...