ഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയതിൽ അടിയന്തിര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് ഡോ ജോൺ ബ്രിട്ടാസ് എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിന് നയതന്ത്ര ഇടപെടൽ വേണമെന്നും എം പി കത്തിൽ ആവശ്യപ്പെട്ടു. അമേരിക്കയിലെ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികളുടെ വിസ റദ്ദാക്കിയ നടപടിയിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് രാജ്യസഭാംഗം ഡോ.ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചത്. വ്യക്തമായ വിശദീകരണമോ മുന്നറിയിപ്പോ ഇല്ലാതെ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയത്. ഇത് വിദ്യാർഥികളുടെ അക്കാദമിക ഭാവി തകർക്കുന്നതാണെന്നും വിഷയത്തിൽ നീതിയും സുതാര്യതയും ഉറപ്പാക്കണമെന്നും കത്തിൽ ചൂണ്ടിക്കാണിച്ചു. കാലഹരണപ്പെട്ട ട്രാഫിക് നിയമ ലംഘനങ്ങൾ, വിദ്യാർഥികൾ നടത്തിയ പലസ്തീൻ അനുകൂല പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033