Monday, May 12, 2025 8:11 am

പത്തനംതിട്ട പ്രസ്സ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് ജി.വിശാഖന്‍ മാധ്യമ പ്രവര്‍ത്തകനോ അതോ വാര്‍ത്താ കച്ചവടക്കാരനോ ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പ്രസ്സ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് ജി.വിശാഖന്‍ മാധ്യമ പ്രവര്‍ത്തകനോ അതോ കച്ചവടക്കാരനോ ?. സിപിഎം അടൂര്‍ ഏരിയ സെക്രട്ടറിയും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ അഡ്വ എസ് മനോജിനെതിരെ വാര്‍ത്ത നല്‍കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ക്കെതിരെ അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സമാനമായ നിരവധി ആരോപണങ്ങള്‍ മുമ്പും ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. പരാതിയില്‍ പറയുന്ന ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ അന്വേഷണം നടത്തിയാല്‍ ഒരുപക്ഷേ എത്തിച്ചേരുന്നത് മംഗളത്തിന്റെ ജില്ലാ ലേഖകന്‍കൂടിയായ വിശാഖനിലേക്ക് ആയിരിക്കും.

പ്രസ്സ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് പദവി ഉയര്‍ത്തിക്കാട്ടിയായിരുന്നു മിക്കവരെയും ഇയാള്‍ സമീപിച്ചിരുന്നത്. വ്യാജ വാര്‍ത്തകള്‍ നല്‍കി ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. വ്യാജ വാര്‍ത്തകള്‍ സ്ഥിരമായി നല്‍കുന്നതിന്  ഒരു വ്യാജ വെബ് സൈറ്റും ഇയാള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഫോണ്‍ നമ്പരോ ഓഫീസ്‌ വിലാസമോ ഇ മെയില്‍ വിലാസമോ ഒന്നും ഇതില്‍ നല്‍കിയിട്ടില്ല. വ്യാജവാര്‍ത്തകള്‍ നല്‍കുമ്പോള്‍ പിടിക്കപ്പെടാതിരിക്കുവാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. വാര്‍ത്താ പോര്‍ട്ടലുകള്‍ പാലിക്കേണ്ട ഒരു നിയമവും പാലിക്കാതെയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത്തരം വ്യാജ വെബ്‌ സൈറ്റുകള്‍ക്കെതിരെ പോലീസ് അന്വേഷണവും നടപടിയും കര്‍ശനമാക്കണം. വാര്‍ത്താ കച്ചവടത്തിനുവേണ്ടി മറഞ്ഞിരുന്ന് എറിയാന്‍ തട്ടിക്കൂട്ടുന്നതാണ് ഇത്തരം സൈറ്റുകള്‍.

മംഗളം പത്രത്തിന്റെ പത്തനംതിട്ട ജില്ലാ ജില്ലാ ലേഖകന്‍ എന്നാണ് പദവിയെങ്കിലും ഏറെനാളായി ഇയാള്‍  ഓഫീസില്‍ വരാറില്ല. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനലിന് ചില വാര്‍ത്തകള്‍ നല്‍കാറുണ്ട്. നല്‍കുന്ന വാര്‍ത്തയുടെ പ്രാധാന്യം അനുസരിച്ച് അതിന് കൂലിയും വാങ്ങുന്നുണ്ട്. ആദ്യം ഇയാളുടെ സ്വന്തം വെബ്‌ സൈറ്റില്‍ വാര്‍ത്ത നല്‍കുകയും അതില്‍ക്കൂടി ഉദ്ദേശം സാധിച്ചില്ലെങ്കില്‍ മറുനാടന്‍ മലയാളിയുടെ എഡിറ്റോറിയല്‍ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് അതില്‍ വാര്‍ത്ത ചെയ്യിക്കുകയുമാണ് വിശാഖന്റെ പരിപാടി. മറുനാടനില്‍ വാര്‍ത്ത വരുന്നതോടുകൂടി പ്രശ്നം ഒതുതീര്‍ക്കുവാന്‍ കക്ഷികള്‍ വിശാഖനെ സമീപിക്കും.

വ്യക്തമായ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പോലീസ് കേസെടുത്തിരിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട പ്രസ്സ് ക്ലബ് ഭാരവാഹികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണം. വാര്‍ത്താ കച്ചവടക്കാരനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതിലൂടെ മറ്റു ഭാരവാഹികളും ഇത്തരം ഹീനമായ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കരുതേണ്ടിവരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടിബറ്റില്‍ ഭൂചലനം ; 5.7 മാഗ്നിറ്റ്യൂഡ് തീവ്രത

0
ലാസ : ടിബറ്റില്‍ റിക്ടര്‍ സ്കെയിലില്‍ 5.7 മാഗ്നിറ്റ്യൂഡ് തീവ്രത വരുന്ന...

എൻജിനിലെ കംപ്രസർ തകരാറിലായ പുറംകടലിൽ തുടർന്നിരുന്ന വിദേശ ചരക്കുകപ്പൽ പുറപ്പെട്ടു

0
വിഴിഞ്ഞം: എൻജിനിലെ കംപ്രസർ തകരാറിലായി ഒരാഴ്ചയായി വിഴിഞ്ഞം പുറംകടലിൽ തുടർന്നിരുന്ന വിദേശ...

അപൂർവ്വങ്ങളിൽ അപൂർവവും കൗതുകവുമായ ബോധവത്കരണ യാത്രയുമായി മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ

0
ആലപ്പുഴ : അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളേറ്റ് മൊട്ട തലകൾ വെട്ടി...

ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 10 മരണം, നിരവധിപേർക്ക് പരിക്ക്

0
റായ്പുർ: ഛത്തീസ്ഗഢിലെ റായ്പുർ-ബലോദ ബസാർ റോഡിൽ ട്രെയിലർ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ...