വിജയവാഡ : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍ നിന്ന് ചോര്‍ന്ന രാസവാതകം ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു. ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്ഡസ്ട്രീസില് നിന്നാണ് രാസവാതകം ചോര്‍ന്നത്. കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രാസവാതകം ചോര്‍ന്നതോടെ ചിലര്‍ക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാന്‍ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതല്‍ അഗ്നിശമന യൂണിറ്റും പോലീസും എത്തിയിട്ടുണ്ട്. ശാരീരികാസ്വാസ്ഥ്യമുള്ളവെര ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.
വിശാഖപട്ടണത്ത് എല്‍.ജിയുടെ വ്യവസായശാലയില്‍ നിന്ന് രാസവാതകം ചോര്‍ന്നു ; മൂന്നുപേര്‍ മരിച്ചു
RECENT NEWS
Advertisment