പാനൂർ: പാനൂർ വിഷ്‌ണുപ്രിയ കൊലപാതക കേസ് പ്രതി ശ്യാംജിത്തിനെ കസ്‌റ്റഡിയിൽ കിട്ടാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. വിഷ്‌ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തും പ്രതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട അയൽവാസിയുമായിരിക്കും കേസിലെ പ്രധാന സാക്ഷികൾ. നേരത്തെ തളിപ്പറമ്പ് മുനിസിപ്പൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. ദീപാവലി അവധി കഴിഞ്ഞ് ഇന്ന് കോടതി ചേരുമ്പോഴാണ് പ്രതിയെ വിട്ടുകിട്ടാനുള്ള കസ്‌റ്റഡി അപേക്ഷ കൊടുക്കുക.
കസ്‌റ്റഡിയിൽ കിട്ടിയ ശേഷം പ്രതിയെ വിഷ്‌ണുപ്രിയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. വിഷ്‌ണുപ്രിയയുടെ സംസ്‌കാരം നടക്കുന്നതിനാലാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താതിരുന്നത്. അതേസമയം പ്രതി പിടിയിലായപ്പോൾ തന്നെ ആയുധങ്ങളടക്കമുള്ള എല്ലാ തെളിവുകളും കണ്ടെത്താനായത് കേസിൽ പോലീസിന് നേട്ടമാകും. ചുറ്റിക, കയ്യുറ, മാസ്‌ക്, ഇടിക്കട്ട, സ്ക്രൂ ഡ്രൈവർ, മുളക് പൊടി എന്നിവ വാങ്ങിയ കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ഇനി പോലീസ് തീരുമാനം. വിഷ്‌ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തിന്റെ പ്രാഥമിക മൊഴി കഴിഞ്ഞ ദിവസം തന്നെ പോലീസ് ശേഖരിച്ചിരുന്നു. ആവശ്യമെങ്കിൽ മൊഴി വീണ്ടും എടുക്കും.
ശനിയാഴ്‌ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്‌ണുപ്രിയ (23) ക്രൂരമായ കൊലപാതകത്തിന് ഇരയായത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. ഇവിടെ നിന്ന് വസ്‌ത്രം മാറാനായി സ്വന്തം വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്.
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.
———————
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]