വിഷു ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി അടിച്ച ടിക്കറ്റ് സ്വീകരിക്കാതെ ലോട്ടറി അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഷു ബമ്പര്‍ ഭാ​ഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ പത്തുകോടി രൂപക്കര്‍ഹമായ ലോട്ടറി ടിക്കറ്റുമായി ഡോ.പ്രദീപ് കുമാറും ബന്ധു രമേശനും എത്തിയെങ്കിലും അധികൃതര്‍ ടിക്കറ്റ് സ്വീകരിച്ചില്ല. ഇന്നലെയാണ് കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ ഇരുവരും ലോട്ടറി ഡയറക്ടറേറ്റിലെത്തിയത്. ഏജന്‍സി കമ്മീഷനും നികുതിയും കഴിച്ച്‌ 6 കോടി 16 ലക്ഷം രൂപയാണ് ലഭിക്കുക. വലിയതുറ സ്വദേശികളായ ജസീന്ത രംഗന്‍ ദമ്പതികളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ടിക്കറ്റ് വിറ്റത്.

ഈ മാസം 15ന് രാവിലെ വിദേശത്തുനിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ലോട്ടറിയെടുത്തതെന്ന് ഡോ.പ്രദീപ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍ നിന്നു വിറ്റ എച്ച്‌.ബി 727990 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. 10 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ബമ്പറടിച്ചവര്‍ കാണിച്ചെങ്കിലും ലോട്ടറി അധികൃതര്‍ ടിക്കറ്റ് സ്വീകരിച്ചില്ല. കേരളത്തിന് പുറത്തുള്ളവര്‍ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോള്‍ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയല്‍ രേഖകള്‍ക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും സീലും, ഉദ്യോഗപ്പേരും നോട്ടറി സ്റ്റാമ്പും സമര്‍പ്പിക്കണം. അത് ഉണ്ടായിരുന്നില്ല. അതിനാലാണ് സ്വീകരിക്കാതിരുന്നത്.

തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം കേരളത്തില്‍ വരാനുള്ള സാഹചര്യം വിശദീകരിച്ചുള്ള കത്തോ, കേരള സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ കൂടി ഹാജരാക്കേണ്ടതുണ്ട്. ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളില്‍ ഹാജരാക്കിയാല്‍ മതിയാകും. 22നായിരുന്നു നറുക്കെടുപ്പ്. ടിക്കറ്റുമായി ആരും എത്താത്തതിനാല്‍ സമ്മാനം സര്‍ക്കാരിനു ലഭിക്കുമെന്ന തോന്നല്‍ വരെയുണ്ടായി. 90 ദിവസത്തിനകം ടിക്കറ്റുമായി ആരുമെത്തിയില്ലെങ്കില്‍ സമ്മാനത്തുക സര്‍ക്കാരിന് കിട്ടുമെന്നാണ് നിയമം. അതേസമയം, നറുക്കെടുപ്പിനുശേഷം രണ്ടു ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചതറിഞ്ഞത്. ഒരു മരണവും ആരോഗ്യപ്രശ്നങ്ങളും കാരണം എത്താന്‍ വൈകിയെന്ന് ഡോക്ടറും കൂടെയുള്ള ആളും അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...