മല്ലപ്പള്ളി : പരിയാരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വിഷുഉത്സവം ഇന്ന് തുടങ്ങും. വൈകിട്ട് അഞ്ചിന് പുണ്യാഹത്തോടെ വിവിധ പൂജകൾ ആരംഭിക്കും. വ്യാഴാഴ്ച രാവിലെ ഏഴിന് കലശാഭിഷേകം. 11.30 -ന് ആനക്കൊട്ടിൽ സമർപ്പണം. തന്ത്രി തറയിൽ കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരി കാർമികത്വം വഹിക്കും. വൈകിട്ട് ഏഴിന് കുട്ടികളുടെ കലാപരിപാടികൾ. 11-ന് വൈകിട്ട് ഏഴിന് ലിയാ പി.സാമിന്റെ ഡാൻസ്, 12-ന് രാവിലെ എട്ടിന് കേശവസ്മൃതിയുടെ നാമജപം, 9.30-ന് ഡോ.പി.വി. വിശ്വനാഥൻ നമ്പൂതിരിയുടെ പ്രഭാഷണം. വൈകിട്ട് ഏഴിന് പിന്നൽ തിരുവാതിര, കോൽക്കളി, കൈകൊട്ടിക്കളി എന്നിവ നടക്കൽ ശിവഗംഗ സംഘം അവതരിപ്പിക്കും. 8.30-ന് തുരുത്തിക്കാട് നാദം ഓർക്കസ്ട്ര കരോക്കെ ഗാനമേള നടത്തും. ഒൻപതിന് കാവടി ഹിഡുംബൻപൂജ തുടങ്ങും.
13-ന് വൈകിട്ട് ഏഴിന് മൈലമൺ ശിവശക്തിയുടെ തിരുവാതിര, 7.30-ന് കീഴ്വായ്പൂര് ശിവശക്തി കലാക്ഷേത്രത്തിന്റെ ഡാൻസ് ഒൻപതിന് കാവിൻപുറം കവലയിൽനിന്ന് കാവടിവിളക്ക് എന്നിവ നടക്കും. 14-ന് രാവിലെ അഞ്ചിന് വിഷുക്കണിദർശനം, എട്ടിന് അമ്പലപ്പുഴ വിജയകുമാർ, കലാപീഠം വിപിൻകുമാർ എന്നിവരുടെ സോപാന സംഗീതം, 10.30-ന് കാവടി പുറപ്പാട്, 12-ന് കാവടിയാട്ടം, വൈകിട്ട് അഞ്ചിന് താലപ്പൊലി എതിരേൽപ്പ്, രാത്രി 10-ന് കോട്ടയം ബീറ്റിൽസ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും.