Wednesday, April 16, 2025 9:13 am

ശാർങക്കാവ് ദേവീ ക്ഷേത്രത്തിലെ വിഷു ഉത്സവം ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

വെൺമണി : ശാർങക്കാവ് ദേവീ ക്ഷേത്രത്തിലെ വിഷു ഉത്സവം ഇന്ന് തുടങ്ങും. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനത്തോടെയാണ് ഉത്സവത്തിനു തുടക്കം. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും.
ക്ഷേത്ര മാനേജിങ് ട്രസ്റ്റി അഡ്വ. രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ദേവീ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് ജി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. 7.30-നു നൃത്തനൃത്യങ്ങൾ,8.30-ന് കൈക്കൊട്ടികളി, 9.30-നു നൃത്തസന്ധ്യ, 10.30-നു കൈക്കൊട്ടിക്കളി. വിഷു ഉത്സവത്തിന് എഴുന്നള്ളിക്കുന്ന കെട്ടുകാഴ്ചകളുടെ നിർമാണം പുരോഗമിക്കുകയാണ്.

ആറ്റുവ, ചെറുമുഖ, ഇടപ്പോൺ, പുന്തല, വെൺമണി എന്നീ അഞ്ചുകരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളാണ് എഴുന്നള്ളിക്കുന്നത്. 14-ന് വിഷുദിനത്തിൽ രാവിലെ 10-നു കാവടിയാട്ടം, ഉച്ചയ്ക്ക് 2.30 മുതൽ കെട്ടുകാഴ്ചകളുടെ വരവ്. 9.30-ന് അശ്വിൻ പ്രകാശ് വെൺമണിയുടെ സംഗീതാമൃതം, 10.30-നു കോമഡി ഷോ, പുലർച്ചേ 2.30-നു വേലകളി, നാലിന് തിരുമുൻപിൽ വേല, അഞ്ചിനു വിളക്കിന്നെഴുന്നള്ളിപ്പ്. 15-നു രാവിലെ ഏഴിന് കെട്ടുകാഴ്ച ദർശനം, വൈകിട്ട് അഞ്ചിന് ഡാൻസ്, വൈകിട്ട് 5.30 മുതൽ കൈക്കൊട്ടിക്കളി,ഏഴിന് ഗാനമേള. ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളിപ്പ് ഉത്സവം 29-നു തുടങ്ങും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓൺലൈൻ തട്ടിപ്പ് ; നേപ്പാൾ സ്വദേശികൾ അടക്കം നാലുപേർ പിടിയിൽ

0
ചേർത്തല : ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നേപ്പാൾ സ്വദേശികൾ അടക്കം നാലുപേരെ...

ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ്

0
തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ് പ​രി​ഷ്കാ​ര​ത്തി​ന്‍റെ പേ​രി​ൽ ഗ​താ​ഗ​ത മ​​ന്ത്രി​യും സ്കൂ​ൾ ഉ​ട​മ​ക​ളും കൊ​മ്പു​കോ​ർ​ക്ക​ൽ...

തൃശൂര്‍ വാടാനപ്പള്ളിയിൽ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി

0
തൃശൂര്‍ : തൃശൂര്‍ വാടാനപ്പള്ളിയിൽ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. അടൂർ സ്വദേശി പടിഞ്ഞാറേത്തറ...

ഒരു മണിക്കൂർ പറന്ന ശേഷം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

0
മുംബൈ : എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള...