വെൺമണി : ശാര്‍ങ്ങക്കാവ് ദേവീക്ഷേത്രത്തിലെ വിഷു ഉത്സവം 13 -നു തുടങ്ങും. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനത്തോടെയാണ് ഉത്സവത്തിന് തുടക്കം. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്ര മാനേജിങ് ട്രസ്റ്റി അഡ്വ. രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ദേവീക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് ജി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. 7.30-ന് നൃത്തനൃത്യങ്ങൾ, 8.30-ന് കൈക്കൊട്ടികളി, 9.30-ന് നൃത്തസന്ധ്യ, 10.30-ന് കൈക്കൊട്ടികളി.
14-ന് വിഷുദിനത്തിൽ രാവിലെ 10-ന് കാവടിയാട്ടം, ഉച്ചയ്ക്ക് 2.30 മുതൽ കെട്ടുകാഴ്ചകളുടെ വരവ്. 9.30-ന് അശ്വിൻ പ്രകാശ് വെൺമണിയുടെ സംഗീതാമൃതം. 10.30-ന് കോമഡി ഷോ, പുലർച്ചെ 2.30-ന് വേലകളി, നാലിന് തിരുമുൻപിൽവേല, അഞ്ചിന് വിളക്കിനെഴുന്നള്ളിപ്പ്. 15-ന് രാവിലെ ഏഴിന് കെട്ടുകാഴ്ചദർശനം, വൈകിട്ട് അഞ്ചിന് ഡാൻസ്, വൈകിട്ട് 5.30 മുതൽ കൈക്കൊട്ടികളി, ഏഴിന് ഗാനമേള. ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നള്ളിപ്പ് ഉത്സവം 29-നു തുടങ്ങും.