ഇരവിപേരൂർ : തിരുനല്ലൂർസ്ഥാനം ഭദ്രകാളി ക്ഷേത്രത്തിലെ വിഷുപടയണി ഉത്സവവും ദേവീഭാഗവത നവാഹവും ഏപ്രില്‍ രണ്ടുമുതൽ 14വരെ നടക്കും. മൂന്നിന് രാവിലെ ഏഴിന് നവാഹത്തിന് ഭദ്രദീപ പ്രതിഷ്ഠ ക്ഷേത്രം മേൽശാന്തി വാസു ദേവരാജു നമ്പൂതിരി നടത്തും. ദിവസേന രാവിലെ 7.30-ന് പാരായണം തുടങ്ങും. 12-ന് പ്രഭാഷണം, ഒന്നിന് അന്നദാനം. മൂന്നിന് വൈകിട്ട് 7.30-ന് സോപാനസംഗീതം, നാലിന് വൈകിട്ട്7.30-ന് ഭജൻസ്, അഞ്ചിന് വൈകിട്ട് 7.30-ന് കഥകളി, ആറിന് വൈകിട്ട് 7.30-ന് കൈകൊട്ടികളി, 8.30-ന് നൃത്തനൃത്യങ്ങൾ, ഏഴിന് വൈകിട്ട് 6.10-ന് ഉത്സവ കൊടിയേറ്റ്, 7.30-ന് സംഗീതസദസ്സ്, രാത്രി 9.30-ന് പടയണിക്ക് ചൂട്ടുവെപ്പ്.
എട്ടിന് വൈകിട്ട് 7.30-ന് ഭക്തിഗാനമേള, പടയണിയിൽ ചെറിയ വിനോദം വഴിപോക്കൻ, ഒൻപതിന് രാത്രി ഒൻപതിന് നൃത്തശില്പം, തുടർന്ന് പടയണി. 10-ന് രാവിലെ ഒൻപതിന് നവഗ്രഹപൂജ, വൈകിട്ട് ഏഴിന് അക്ഷരശ്ലോക സദസ്സ്, 8.30-ന് ഓട്ടൻതുള്ളൽ, പടയണിയുടെ പഞ്ചകോലം തുള്ളൽ, 11-ന് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് പൂവപ്പുഴ ക്ഷേത്രക്കടവിൽനിന്ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 9.30-ന് ഭൈരവി കോലം. 12-ന് വൈകിട്ട് 7.30-ന് നൃത്തസന്ധ്യ, രാത്രി 9.30-ന് കാലമാടൻ വിശേഷാൽ കോലം, പാന, അടവി, 13-ന് വൈകിട്ട് 6.30-ന് താലപ്പൊലി എഴുന്നള്ളത്ത്, രാത്രി എട്ടുമുതൽ കാവിൽ നൂറുംപാലും, കളമെഴുത്തും പാട്ടും, രാത്രി 9.30-ന് ഇടപടയണി, 14-ന് രാവിലെ വിഷുക്കണി ദർശനം, ഏഴിന് ഞാൽഭാഗം ശ്രീഭദ്ര വേലകളി സംഘത്തിന്റെ തിരുമുമ്പിൽ വേലകളി, രാത്രി 11-ന് വലിയപടയണി.