തിരുനല്ലൂർസ്ഥാനം ഭദ്രകാളി ക്ഷേത്രത്തിലെ വിഷുപടയണി ഉത്സവവും ദേവീഭാഗവത നവാഹവും ഏപ്രില്‍ രണ്ടുമുതൽ

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : തിരുനല്ലൂർസ്ഥാനം ഭദ്രകാളി ക്ഷേത്രത്തിലെ വിഷുപടയണി ഉത്സവവും ദേവീഭാഗവത നവാഹവും ഏപ്രില്‍ രണ്ടുമുതൽ 14വരെ നടക്കും. മൂന്നിന് രാവിലെ ഏഴിന് നവാഹത്തിന് ഭദ്രദീപ പ്രതിഷ്ഠ ക്ഷേത്രം മേൽശാന്തി വാസു ദേവരാജു നമ്പൂതിരി നടത്തും. ദിവസേന രാവിലെ 7.30-ന് പാരായണം തുടങ്ങും. 12-ന് പ്രഭാഷണം, ഒന്നിന് അന്നദാനം. മൂന്നിന് വൈകിട്ട് 7.30-ന് സോപാനസംഗീതം, നാലിന് വൈകിട്ട്7.30-ന് ഭജൻസ്, അഞ്ചിന് വൈകിട്ട് 7.30-ന് കഥകളി, ആറിന് വൈകിട്ട് 7.30-ന് കൈകൊട്ടികളി, 8.30-ന് നൃത്തനൃത്യങ്ങൾ, ഏഴിന് വൈകിട്ട് 6.10-ന് ഉത്സവ കൊടിയേറ്റ്, 7.30-ന് സംഗീതസദസ്സ്, രാത്രി 9.30-ന് പടയണിക്ക്‌ ചൂട്ടുവെപ്പ്‌.

എട്ടിന് വൈകിട്ട് 7.30-ന് ഭക്തിഗാനമേള, പടയണിയിൽ ചെറിയ വിനോദം വഴിപോക്കൻ, ഒൻപതിന് രാത്രി ഒൻപതിന് നൃത്തശില്പം, തുടർന്ന് പടയണി. 10-ന് രാവിലെ ഒൻപതിന് നവഗ്രഹപൂജ, വൈകിട്ട് ഏഴിന് അക്ഷരശ്ലോക സദസ്സ്, 8.30-ന് ഓട്ടൻതുള്ളൽ, പടയണിയുടെ പഞ്ചകോലം തുള്ളൽ, 11-ന് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് പൂവപ്പുഴ ക്ഷേത്രക്കടവിൽനിന്ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 9.30-ന് ഭൈരവി കോലം. 12-ന് വൈകിട്ട് 7.30-ന് നൃത്തസന്ധ്യ, രാത്രി 9.30-ന് കാലമാടൻ വിശേഷാൽ കോലം, പാന, അടവി, 13-ന് വൈകിട്ട് 6.30-ന് താലപ്പൊലി എഴുന്നള്ളത്ത്, രാത്രി എട്ടുമുതൽ കാവിൽ നൂറുംപാലും, കളമെഴുത്തും പാട്ടും, രാത്രി 9.30-ന് ഇടപടയണി, 14-ന് രാവിലെ വിഷുക്കണി ദർശനം, ഏഴിന് ഞാൽഭാഗം ശ്രീഭദ്ര വേലകളി സംഘത്തിന്റെ തിരുമുമ്പിൽ വേലകളി, രാത്രി 11-ന് വലിയപടയണി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...