വിശ്വകർമസംഗമം ഞായറാഴ്ച റാന്നി സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : അഖിലകേരള വിശ്വകർമ മഹാസഭ റാന്നി യൂണിയൻ വാർഷിക ഭാഗമായുള്ള വിശ്വകർമസംഗമം ഞായറാഴ്ച റാന്നി സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. രാവിലെ 10-ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ വിശ്വകർമസംഗമം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ടി.കെ.രാജപ്പൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വിശ്വകർമ മഹാസഭ സംസ്ഥാന പ്രസിഡന്റ് ടി.ജി. ഗോപിനാഥൻ, ജനറൽ സെക്രട്ടറി ജിജി പുളിക്കനല്ലൂർ എന്നിവർ മുഖ്യാതിഥികളായിരിക്കും. വിദ്യാഭ്യാസ അവാർഡ് പ്രമോദ് നാരായൺ എംഎൽഎ വിതരണംചെയ്യും.

ബോഡുബറോ കലാകാരനും കേരള നാടൻകല അക്കാദമി ഡയറക്ടറുമായ അഡ്വ.സുരേഷ് സോമയെ സിപിഎം ജില്ലാ സെക്രട്ടറി രാജു എബഹാം ആദരിക്കും. വിശ്വകർമ ട്രസ്റ്റ് സ്ഥാപക നേതാക്കളെ കെപിസിസി ജനറൽ സെക്രട്ടറി റിങ്കു ചെറിയാൻ, മുതിർന്ന മുൻ യൂണിയൻ ഭാരവാഹികളെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഷൈൻ ജി.കുറുപ്പ് എന്നിവർ ആദരിക്കും. യൂണിയൻ ഭരണസമിതിയിലെ മുതിർന്ന അംഗം, മികച്ച യൂണിയൻ ഭരണസമിതി അംഗം എന്നിവരെയും ആദരിക്കും. വിശ്വകർമ മഹാസഭ യൂണിയൻ ആദ്യമായി ഏർപ്പെടുത്തുന്ന വിശ്വകർമരത്നം അവാർഡ് മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കും. മികച്ച ശാഖയ്ക്കുള്ള ട്രോഫി സംസ്ഥാന കൗൺസിലർ കെ.ആർ. ഗോപിനാഥൻ വടശേരിക്കരയും മഹിളാ സമാജം യൂണിയനുള്ള സമ്മാനം ജില്ലാ പ്രസിഡന്റ് പി. വിശ്വനാഥൻ ആചാരിയും യുവജന വിഭാഗത്തിനുള്ള സമ്മാനം ജില്ലാ സെക്രട്ടറി പി. അശോകൻ എന്നിവർ വിതരണംചെയ്യും. പകൽ 2.30-ന് നടക്കുന്ന പ്രതിനിധി സമ്മേളനം മഹാസഭ സംസ്ഥാന പ്രസിഡന്റ് ടി.ജി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ജിജു പുളിക്കനല്ലൂർ അധ്യക്ഷതവഹിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...