പൂജ അവധി ദിനത്തില്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ തിരക്ക് വര്‍ധിച്ചു : ഒരു ദിവസം ലഭിച്ചത് അഞ്ചുലക്ഷത്തോളം രൂപ വരുമാനം
കോന്നി : പൂജ അവധി ദിനത്തില്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചു. ചൊവ്വാഴ്ച മാത്രം അഞ്ച് ലക്ഷം രൂപയുടെ വരുമാനമാണ് രണ്ടിടങ്ങളിലുമായി വനം വകുപ്പിന് ലഭിച്ചത്. കേരളത്തിനകത്തും പുറത്തുനിന്നുമായി ഒട്ടേറെ വിനോദ സഞ്ചാരികളാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും എത്തിയത്. ഇടയ്ക്കിടെ മഴപെയ്തുവെങ്കിലും ഇതൊന്നും തിരക്കിനെ ബാധിച്ചില്ല. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ആന മ്യൂസിയം, വനശ്രീ കഫേ, പാര്‍ക്ക്, 3 ഡി തീയേറ്റര്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആനത്താവളത്തിലെ സന്ദര്‍ശനത്തിന് ശേഷം വിനോദ സഞ്ചാരികള്‍ തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലുമെത്തിയാണ് മടങ്ങിയത്.
ഇടയ്ക്കിടെ പെയ്ത ചാറ്റല്‍ മഴയില്‍ കല്ലാറ്റിലൂടെ കുട്ടവഞ്ചിയിലുള്ള യാത്ര സഞ്ചാരികള്‍ക്ക് ഏറെ ആനന്ദകരമായിരുന്നു. കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ച പെഡല്‍ ബോട്ട് സംവിധാനവും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. അടവി ആരണ്യകം കഫേ, പേരുവാലി കടവ് എന്നിവടങ്ങളിലും മണ്ണീറ വെള്ളച്ചാട്ടത്തിലുമെല്ലാം വലിയ തിരക്കനുഭവപ്പെട്ടു. സന്ദര്‍ശകരുടെ തിരക്കും വരുമാനവും വര്‍ധിക്കുമ്പോള്‍ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടണമെന്ന സഞ്ചാരികളുടെ ആവശ്യവും ശക്തമാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കെ.എ.താജുദ്ദീന് കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
ഭരണം മാറിയപ്പോള്‍ ആര്.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചു ; പിന്നീട് നിലപാട് മാറ്റിയതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സോണിയ





