വിസ്‌മയ കേസില്‍ പ്രതിയായ കിരണിന്റെ സഹോദരി കീര്‍ത്തി ഉള്‍പ്പെടെ 3 സാക്ഷികള്‍ കൂടി കൂറുമാറി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്തെ വിസ്‌മയ കേസില്‍ പ്രതിയായ കിരണിന്റെ സഹോദരി കീര്‍ത്തി ഉള്‍പ്പെടെ 3 സാക്ഷികള്‍ കൂടി കൂറുമാറി. കിരണിന്റെ വല്യച്ഛന്റെ മകനായ സെക്യൂരിറ്റി ജീവനക്കാരന്‍ അനില്‍കുമാര്‍, ഇയാളുടെ ഭാര്യ ആരോഗ്യ വകുപ്പ് ജീവനക്കാരിയായ ബിന്ദു കുമാരി എന്നിവരുമാണു കൂറു മാറിയത്. കിരണിന്റെ പിതാവ് സദാശിവന്‍പിള്ള ഉള്‍പ്പെടെ ഇതോടെ പ്രതിക്ക് അനുകൂലമായി കൂറുമാറിയവര്‍ 4 ആയി. താനും വിസ്മയയുമായി ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ടു കിരണും വിസ്മയയും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ലെന്നും മൊഴി നല്‍കിയതോടെ കീര്‍ത്തി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.

കിരണിനു സ്ത്രീധനമായി കാര്‍ നല്‍കിയിരുന്നുവെന്നും അതേച്ചൊല്ലി വിസ്മയയും കിരണും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും ഇരുവരും പലപ്പോഴും 2 മുറികളിലാണ് ഉറങ്ങിയിരുന്നതെന്നുമാണു കീര്‍ത്തി നേരത്തെ അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി. 2021 ജൂണ്‍ 13നു വിസ്മയ തനിക്കു വാട്സാപ് സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും താനതു ഡിലീറ്റ് ചെയ്തിരുന്നുവെന്നും മൊഴി നല്‍കി. ജൂണ്‍ 6ലെ 4 സന്ദേശങ്ങള്‍ വിസ്മയ തനിക്ക് അയച്ചതാണെന്നും കീര്‍ത്തി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ക്രോസ് വിസ്താരത്തില്‍ മൊഴി നല്‍കി. വിസ്മയയും കീര്‍ത്തിയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും കോടതിയില്‍ കേള്‍പ്പിച്ചു.

മരണവിവരം അറിഞ്ഞു ആശുപത്രിയില്‍ ചെന്നു കിരണിനെ കണ്ടപ്പോള്‍ ഇപ്പോള്‍ നിനക്കു സ്വര്‍ണവും കാറുമൊക്കെ കിട്ടിയോടാ എന്നു ചോദിച്ചുവെന്നും അപ്പോള്‍ കിരണ്‍ കൈമലര്‍ത്തി കാണിച്ചുവെന്നും ക്രോസ് വിസ്താരത്തില്‍ ബിന്ദുകുമാരി മൊഴി നല്‍കി. വിസ്മയ കിടന്ന കട്ടിലില്‍ തലയണയുടെ അടിയില്‍ നിന്നു കിട്ടിയ കടലാസ് താന്‍ പോലീസില്‍ ഏല്‍പിച്ചത് ആരോടും പറയാതിരുന്നതു കിരണിനൊപ്പം തന്നെയും ഭാര്യയെയും മകളെയും മരുമകനെയും കൂടി പ്രതി ചേര്‍ക്കുമെന്നു ഭയന്നാണെന്നു കിരണിന്റെ പിതാവ് സദാശിവന്‍പിള്ള എതിര്‍ വിസ്താരത്തില്‍ മൊഴി നല്‍കി. കുറിപ്പു കിട്ടിയ കാര്യം പുറത്തുപറയേണ്ടെന്ന് ആദ്യ അഭിഭാഷകന്‍ ആളൂര്‍ പറഞ്ഞിരുന്നുവെന്നു മൊഴി നല്‍കിയെങ്കിലും പേര് കോടതി രേഖപ്പെടുത്തിയില്ല. കേസിന്റെ വിചാരണ കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍ സുജിത് മുന്‍പാകെ വിചാരണ അന്തിമ ഘട്ടത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...